സിഡ്‌നി: പാകിസ്താനുമായി ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിന്റെ ‘മുന്നറിയിപ്പ്’. സന്നാഹ മത്സരത്തില്‍ ആമിറിന്റെ സ്‌പെല്ലില്‍ പകച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇലവന്‍. മൂന്ന് വിക്കറ്റുകള്‍ നേടിയ ആമിര്‍, മനോഹര ഇന്‍സ്വിങ് പന്തുകള്‍ കൊണ്ട് അവരെ വിറപ്പിക്കുകയും ചെയ്തു. രണ്ട് വിക്കറ്റുകള്‍ തുടരെയാണ് ആമിര്‍ വീഴ്ത്തിയത്. അഞ്ച് മെയ്ഡന്‍ ഓവറുകളും പിറന്നു. ഡേ നൈറ്റ് ആയിരുന്നു മത്സരം.

പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തോറ്റിരിക്കുമ്പോള്‍. റബാദയും ആബട്ടും ഫിലാന്‍ഡറും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളിങ് നിരയായിരുന്നു ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവുന്ന പിച്ചുകളാണ് ഓസ്‌ട്രേലിയയിലേത്. ആമിറിനെ കൂടാതെ രാഹത് അലിയും തിളങ്ങി. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് പാകിസ്താന്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം 15ന് ബ്രിസ്‌ബെയ്‌നില്‍ ആരംഭിക്കും.

watch video:

https://youtu.be/Nv3G_-Cw57I