Art
കലോത്സവ വിജയികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു
13000 മെമെന്റൊകളും 57 ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകള്‍ക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്

കേരള സ്കൂള്‍ കലോത്സവത്തില്‍ ഗ്രേഡുകള്‍ വാങ്ങിയവര്‍ക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കലോത്സവത്തില്‍ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസില്‍ നടക്കുന്നത്.
13000 മെമെന്റൊകളും 57 ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകള്‍ക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മെമെന്റൊകള്‍ സ്വീകരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനായി പ്രത്യേകം ഫോട്ടോ ഫ്രേമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മാനാഞ്ചിറക്ക് സമീപം ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ ട്രോഫി കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിങ് ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ,ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ഫിറോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Art
കുപ്പിവള പൊട്ടി കയ്യില്‍ തുളച്ചു കയറിയിട്ടും പതറാതെ ഇശല്‍ പൂര്‍ത്തിയാക്കി മിന്‍ഹ
വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ.

കുപ്പിവള പൊട്ടി കൈത്തണ്ടയില്‍ തുളഞ്ഞു കയറി രക്തം കിനിഞ്ഞിട്ടം ഇശലില്‍ ഇടറാതെ പാട്ടു പൂര്‍ത്തിയാക്കി മിന്‍ഹ ഫാത്തിമ. വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ. ഒപ്പന കളിക്കുന്നവര്‍ക്കൊപ്പം തന്നെ പാട്ടു സംഘം കൈ കൊട്ടി പാടണം.
കളിക്കാരുടെ താളവും മുറുക്കവും ഗായകരുടെ പാട്ടിനനുസരിച്ചാണ്. ഇത്തരത്തില്‍ പിണങ്ങോട് ടീമിന്റെ ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുപ്പിവള പൊട്ടി മിന്ഹയുടെ കൈയില്‍ തുളച്ചു കയറിയത്. ചോര പൊടിഞ്ഞിട്ടും അടുത്ത് നിന്ന സഹഗായികമാര്‍ പോലും ഇക്കാരൃം അറിഞ്ഞില്ല. വേദന കടിച്ചമര്‍ത്തിയാണ് പാട്ടു പൂര്‍ത്തിയാക്കിയത്.
മത്സരം കഴിഞ്ഞ ശേഷം ആരോഗ്യ പ്രവര്‍ത്തകരെത്തിയാണ് കൈയില്‍ നിന്ന് കുപ്പിവള കഷണം നീക്കിയത്. മത്സരം തുടങ്ങി അല്പ സമയത്തിനിടെ ടീമംഗങ്ങളില്‍ ഒരാളുടെ കമ്മല്‍ പ്ലാറ്റ്ഫോമിലോക്ക് പൊട്ടി വീണിര?ുന്നു. ചുവടുവെക്കുന്നത് ഈ പൊട്ടിവീണ കമ്മലിലേക്കാണെങ്കില്‍ പരിക്ക് ഉറപ്പ്. ആശങ്കയോടെയാണ് സദസ് ആദ്യാവസാനം ഇത് കണ്ടിരുന്നത്.
Art
സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം സിനിമയായി ഒരുങ്ങുന്നു
തമിഴ് നടന് ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്

സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന് ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്. ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്.
വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.
Art
69ആമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
പുരസ്കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

69ആമത് ദേശീയ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്കാര ചടങ്ങ് വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് നടക്കും. പുരസ്കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
ജോജു ജോര്‍ജ്, ബിജു മേനോന് മികച്ച നടനും സഹനടനുമുള്ള പുരസ്കാര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്കര് തിളക്കവുമായി ആര്‍ആര്‍ആറും മത്സരരംഗത്ത് മാറ്റുരക്കുന്നു.ഐ.എസ്.ആര്.ഓ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആര് മാധവനും കാശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്. രേവതി മികച്ച നടിക്കുള്ള മല്‍സരപട്ടികയില്‍.
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
-
kerala2 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
‘ആരോഗ്യ മന്ത്രി രാജിവെക്കുക’; മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധം നാളെ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ