Art

കലോത്സവ വിജയികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു

By webdesk13

January 04, 2023

കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രേഡുകള്‍ വാങ്ങിയവര്‍ക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കലോത്സവത്തില്‍ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസില്‍ നടക്കുന്നത്.

13000 മെമെന്റൊകളും 57 ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകള്‍ക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മെമെന്റൊകള്‍ സ്വീകരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനായി പ്രത്യേകം ഫോട്ടോ ഫ്രേമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

മാനാഞ്ചിറക്ക് സമീപം ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ ട്രോഫി കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ,ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ഫിറോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.