കൊച്ചി: ഇടതുപക്ഷ ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാകളിയാണെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടു നയിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. പാഠപുസ്തക അച്ചടിയിലെയും വിതരണത്തിലെയും അപാകതകള്‍ പരിഹരിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്്യൂ) ലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി സമരം നയിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, അച്ചടിച്ച് വിതരണം ചെയ്ത പാഠപുസ്തകത്തിലെ അപാകതകള്‍ പരിഹരിക്കുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്ല കാരുവിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന അറബിക് വിങ് കണ്‍വീനര്‍ കെ.ടി റഊഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷഹബാസ് കാട്ടിലാന്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അക്ബര്‍ തൃക്കാക്കര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എ ഷുഹൈബ്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ റമീസ് മുതിരക്കാലയില്‍, ഫാസില്‍ വല്ലം സംസാരിച്ചു. ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എ ആഖിബ്, അസ്‌ലം വയലോടന്‍, മാഹിന്‍ ഉമ്മര്‍, ഷിഹാബ് ഉമ്മര്‍, ടി.പി അബ്ദുല്‍ സമദ്, എം.എസ്. അബ്ദുല്‍ ബാസിത്ത്, ഹാരിസ് വള്ളിക്കുടി, അബ്ദുല്‍ ഖനി, റിഥില്‍ ഹാരിസ്, സി.വൈ റമീസ്, ഷാജഹാന്‍, കെ.ബി ബാദുഷ, ഒ.എ നിയാസ്, മുഹമ്മദ് നസ്‌റുദ്ദീന്‍, മുഹമ്മദ് നിസാം, അബു താഹില്‍, സഫ്‌വാന്‍ ആലുവ മാര്‍ച്ചിന് നേതൃത്വം നല്‍കി. സഹല്‍ അബ്ദുസലാം, മിദ്‌ലാജ് സലിം, സലാഹുദ്ദീന്‍ അയ്യൂബ്, സാക്കിബ്, മുസീബ്, മുഹമ്മദ് സബീഹ്, സാലിഹ് കാട്ടിലാന്‍, സജ്മല്‍ ഓണമ്പിള്ളി, നജീബ് ഖാന്‍, ഫായിസ് ബഷീര്‍, റിസ്‌വാന്‍ കടുങ്ങല്ലൂര്‍, ബീരാന്‍കുഞ്ഞ്, സുലൈമാന്‍ തൃക്കാക്കര, എന്‍.എ അനസ് സംബന്ധിച്ചു.