സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് മുന്‍പായി ദേശീയഗാനത്തിനിടെ യുവ പേസര്‍ മുഹമ്മദ് സിറാജ് ഈറനണിഞ്ഞു. ടെസ്റ്റ് അരങ്ങേറ്റം ഭംഗീരമാക്കിയ സിറാജ് സിഡ്‌നിയില്‍ രണ്ടാംടെസ്റ്റിനാണ് ഇറങ്ങിയത്. യുവതാരം കണ്ണീര്‍തുടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. മുന്‍ ദേശീയതാരവും പരിശീലകനുമായ വസിം ജാഫര്‍ സിറാജിനെ പുകഴ്ത്തി രംഗത്തെത്തി.
മൂന്നാംടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയതും സിറാജായിരുന്നു. സിറാജ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ വീട്ടില്‍ തുടരാനാണ് സിറാജ് തീരുമാനിച്ചിരുന്നത്.
സിറാജിന്റെ ദേശസ്‌നേഹത്തെ പുകഴ്ത്തി ആരാധകരും രംഗത്തെത്തിയിരുന്നു.