മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി മാര്‍ച്ചില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ മണിക്കൂറില്‍ സമ്പാദിക്കുന്നത് 90 കോടി രൂപ. ഐഐഎഫ്എല്‍ എന്‍എസ്ഇ 0.74% വെല്‍ത്ത് ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുഎസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്കിന്റെ റിലയന്‍സ് റീട്ടെയിലില്‍ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ റാങ്കിംഗ്. ഈ നിക്ഷേപത്തെ പ്രീമണി ഇക്വിറ്റി മൂല്യമായ 4.21 ലക്ഷം കോടി രൂപയ്ക്ക് നിക്ഷേപിച്ചു.
ടെക്, റീട്ടെയില്‍ എന്നീ മേഖലകളിലേക്ക് കൂടി റിലയന്‍സ് നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റീട്ടെയില്‍ മേഖലയില്‍ ഇതിന്റെ ഭാഗമായി നിരവധി പ്രാദേശിക കമ്പനികളെ വാങ്ങാന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു. ടെക് മേഖലയില്‍ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനാണ് റിലയനന്‍സിന്റെ ശ്രമം.

കോവിഡ് കാലത്ത് മറ്റെല്ലാ ടെലിക്കോം കമ്പനികളും വലിയ നഷ്ടം നേരിട്ടപ്പോള്‍ നേട്ടം കൊയ്തത് റിലയന്‍സിന്റെ ജിയോ മാത്രം മായിരുന്നു. നിലവിലെ ഉപയോക്താക്കള്‍ നഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെയാണ് ജിയോക്ക് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ലോക ധനികരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്.