കോഴിക്കോട്:കൊയിലാണ്ടിയിലെ നന്തിബസാറില്‍ മുസ്ലിം ലീഗ് പ്രദേശിക നേതാവിന് വെട്ടേറ്റു. മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി കരീമിനാണ് വെട്ടേറ്റത്. രാത്രി ഒമ്പതരയോടെ വീട്ടില്‍ വെച്ചാണ് വെട്ടേറ്റത്.

വെട്ടേറ്റ കരീമിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടത് കൈക്കും കാലിനുമാണ് വെട്ടേറ്റത്. ആക്രമത്തിന് പിന്നില്‍ സി.പി.എം ആണന്ന് മുസ്ലിം ലീഗ് ആരോപിച്ചു.