Connect with us

Football

അല്‍ നസ്‌റിലായിരിക്കും എന്റെ വിരമിക്കല്‍ : റൊണാള്‍ഡോ

ഒരു പോര്‍ച്ചുഗീസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Published

on

യൂറോപ്പ് വിട്ടതിന് ശേഷം സഊദിയിലും മികച്ച പ്രകടനം തുടരുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2023 ജനുവരിയിലാണ് താരം സഊദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തുന്നത്. ക്ലബ്ബിനായി 67 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ ഇതുവരെ 61 ഗോളുകളും 16 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അല്‍നസറില്‍ തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഫുട്ബോളില്‍നിന്ന് വിരമിച്ചാല്‍ പരിശീലകനാവാനില്ലെന്ന സൂചനയും റോണോ നല്‍കി. ഒരു പോര്‍ച്ചുഗീസ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞാന്‍ ഉടന്‍തന്നെ വിരമിക്കുമോയെന്ന് അറിയില്ല. പക്ഷേ, അല്‍ നസറില്‍ തന്നെ വിരമിക്കാനാണ് സാധ്യത. ഞാന്‍ ഈ ക്ലബ്ബില്‍ സന്തോഷവാനാണ്. ഈ രാജ്യത്തും നല്ല അനുഭവമാണ്. സഊദിയില്‍ കളിക്കാനിഷ്ടപ്പെടുന്നു. എനിക്കിത് തുടരണം- റൊണാള്‍ഡോ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ,സ്‌പോര്‍ട്ടിങ് എന്നീ ടീമുകള്‍ക്കായി മിന്നും പ്രകടനം കാഴ്ചവെച്ചാണ് താരം യൂറോപ്പ് വിട്ടത്. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റൊണാള്‍ഡോയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളിക്കുമെന്നും വിരമിച്ചതിന് ശേഷം പരിശീലകനാകാന്‍ ഇല്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഒരു ടീമിന്റെ പരിശീലകനാകുന്ന കാര്യം ഈ നിമിഷം എന്റെ മനസിലില്ല. എന്റെ ഭാവി ആ വഴിയിലൂടെയായിരിക്കുമെന്ന് തോന്നുന്നില്ല. ഫുട്ബോളിന് പുറമേ മറ്റ് കാര്യങ്ങളാണ് ഞാന്‍ ചെയ്യുക. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ, റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Football

ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമാകും

കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.

Published

on

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാവും ഗര്‍നാചോയ്ക്ക് നഷ്ടമാവുക. കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.

ആസ്റ്റണ്‍ വില്ലയ്ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗര്‍നാചോ ഇറങ്ങിയിരുന്നു. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ടീമിനൊപ്പമുള്ള വരാനിരിക്കുന്ന യോഗ്യത മത്സരങ്ങള്‍ ഗര്‍നാചോയ്ക്ക് കളിക്കാനാവുല്ലെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോയ്ക്ക് 20 വയസ്സാണ്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും 11 മത്സരങ്ങളില്‍ ഗര്‍നാചോ പങ്കെടുത്തിട്ടുണ്ട്. യുണൈറ്റഡിന് വേണ്ടി നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഗര്‍നാചോ നേടിയിട്ടുള്ളത്.

 

Continue Reading

Football

ലെവന്‍ഡോവ്‌സികിയുടെ ഹാട്രിക്കില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം; ലാലിഗയില്‍ ഒന്നാമത്‌

ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്‌സ നിലംപരിശാക്കിയത്.

Published

on

പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആദ്യ പകുതിയില്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്‌സ നിലംപരിശാക്കിയത്.

ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹാന്‍സി ഫ്‌ലിക്കിനും സംഘത്തിനും മൂന്നു പോയന്റിന്റെ ലീഡായി. 7, 22, 32 മിനിറ്റുകളിലാണ് സൂപ്പര്‍ താരത്തിന്റെ ഹാട്രിക്. അലാവെസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റഫീഞ്ഞയുടെ ഫ്രീകിക്കില്‍ നിന്നാണ് ലെവന്‍ഡോവ്സ്‌കി കാറ്റലന്‍സിന് ലീഡ് നേടികൊടുത്തത്. റഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.

22ാം മിനിറ്റില്‍ റഫീഞ്ഞയുടെ ക്രോസില്‍നിന്നുതന്നെ ലെവന്‍ഡോവ്സ്‌കി ലീഡ് വര്‍ധിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍സിയയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. താരത്തിന്റെ കരിയറില്‍ ആദ്യ പകുതിയില്‍ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കായി 11 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം 12 ആയി.

ആതിഥേയര്‍ക്ക് മത്സരത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ടോണി മാര്‍ട്ടിനെസ് അലാവെസിനായി ആശ്വാസ ഗോള്‍ മടക്കിയെന്ന് തോന്നിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. മത്സരത്തില്‍ 72 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ഒമ്പത് മത്സരങ്ങളില്‍നിന്ന് 24 പോയന്റുമായാണ് ബാഴ്‌സ ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള റയല്‍ മഡ്രിഡിന് 21 പോയന്റുണ്ട്.

Continue Reading

Football

രണ്ടടിച്ച് മെസി; എം.എല്‍.എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് മയാമിക്ക്, സൂപ്പര്‍ താരത്തിന് 46ാം കിരീടം

മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

Published

on

ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണല്‍ മെസ്സിയെ തേടി മറ്റൊരു കിരീടവും കൂടി. എം.എല്‍.എസ് സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് ചാമ്പ്യന്മാരായി ഇന്റര്‍ മയാമി. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

ലൂയിസ് സുവാരസാണ് വിജയഗോള്‍ നേടിയത്. മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജര്‍ കിരീട നേട്ടമാണിത്. മെസ്സിക്കു കീഴില്‍ മയാമി നേടുന്ന രണ്ടാം കിരീടവും. കഴിഞ്ഞ തവണ ലീഗ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു. 45ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+5) സൂപ്പര്‍ താരം വീണ്ടും വലകുലുക്കി. ബോക്‌സിനു തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്കാണ് താരം വലയിലാക്കിയത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഡീഗോ റോസിയിലൂടെ കൊളമ്പസ് തിരിച്ചടിച്ചു. രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി (3-1). 61ാം മിനിറ്റില്‍ കൊളമ്പസ് താരം ഹെര്‍നാണ്ടസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് കുറച്ചു. 63ാം മിനിറ്റില്‍ റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് കൊളമ്പസിന് തിരിച്ചടിയായി. 84ാം മിനിറ്റില്‍ കൊളമ്പസിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഹെര്‍നാണ്ടസിന്റെ കിക്ക് മയാമി ഗോള്‍ കീപ്പര്‍ ഡ്രാക്കെ കലണ്ടര്‍ രക്ഷപ്പെടുത്തി.

Continue Reading

Trending