കോഴിക്കോട്‌: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത്‌ കേസിലെ മുഖ്യ പ്രതി ജയിലിൽ കഴിയുന്ന അബൂലൈസിന്റെ പിതാവാണ്‌ നാസർ. ഒരു വാർത്താ ചാനലിൽ നടത്തിയ ആരോപണത്തെ തുടർന്നാണ്‌ വക്കീൽ നോട്ടീസ്‌ അയച്ചത്‌.

അബൂലൈസിന്റെ കൊഫേ പോസ കേസ്‌ അവസാനിപ്പിക്കാൻ കത്ത്‌ നൽകിയ പി.ടി.എ റഹീമിന്റെയും കാരാട്ട്‌ റസാഖിന്റെയും നടപടി വിവാദമായതിന്‌ തൊട്ട്‌ പിറകെ തനിക്കെതിരെ വ്യാജ ആരോപണവുമായി രംഗത്ത്‌ വന്നതിനെ നിയമപരമായി നേരിടുമെന്ന് നജീബ്‌ കാന്തപുരം അറിയിച്ചു. 50 ലക്ഷം കൈക്കൂലി നൽകിയെന്ന് ആരോപിച്ച സഹചര്യത്തിൽ നാസറിന്റെ വരുമാന മാർഗ്ഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബന്ധപ്പെട്ട ഏജൻസികൾക്കും പരാതി നൽകും. അഡ്വ. ഷഹീർ സിംഗ്‌ വഴിയാണ്‌ വക്കീൽ നോട്ടീസ്‌ അയച്ചത്‌.