ബെംഗളൂരു; നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും നസ്രിയ നസീമും ഫഹദ് ഫാസിലും കാണാനെത്തി. മേഘ്‌നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.

കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്തായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.ഹൃദയാഘാതതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ തളര്‍ന്നു വീണ ചിരഞ്ജീവിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.