പട്‌ന: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയല്‍വാസി തീകൊളുത്തി. ബിഹാറിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ സിക്കന്തര്‍ യാദവിനെതിരെ പൊലീസ് കേസെടുത്തു. സിക്കന്തറിന്റെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തില്‍ പെണ്‍കുട്ടി വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തു. ഇതുകണ്ടതോടെ സിക്കന്തറും ഭാര്യയും മകളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക്കന്തര്‍ യാദവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡി.എസ്.പി നിഷിദ് പ്രിയ പറഞ്ഞു.