ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ പുതിയ കാറായ ഹാച്ച്ബാക്ക് ബലേനോ പുറത്തിറക്കി. 5.4 മുതല്‍ 8.77 ലക്ഷം വരെയാണ് കാറിന്റെ വില. സ്‌പോര്‍ട്ടി ഫ്രണ്ട് ഗ്രില്‍, കട്ട് സ്‌മോക്ക്ഡ് ടു ടോണ്‍ 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ കാറിന്റെ പ്രത്യേകതകള്‍. കൂടാതെ, റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഇന്റഗ്രേഷന്‍ , തത്സമയ ട്രാഫിക്ക്, നാവിഗേഷന്‍, അലേര്‍ട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ സംവിധാനവും ഉള്‍കൊള്ളിച്ചിട്ടുണ്ട്.

മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം ബലേനോ മികച്ച വിജയമായിരുന്നു.38 മാസത്തിനിടെ 5 ലക്ഷം ബലേനോയാണ് വിറ്റഴിച്ചത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയില്‍ ബലേനോ ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനായി പെട്രോള്‍ വേരിയന്റിന് 5.4 ലക്ഷം മുതല്‍ 7.45 ലക്ഷം വരെയാണ് വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന് 7.48 മുതല്‍ 8.77 ലക്ഷം വരെയാണ് വില.