Connect with us

india

പുതിയ വിദ്യാഭ്യാസ നയം പിന്നാക്ക വിഭാഗത്തെ പുറം തള്ളുന്നതെന്ന് രാം പുനിയാനി

എംഎസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയരേഖ’ കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തെ പുറം തള്ളുന്നതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് രാം പുനിയാനി. എംഎസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയരേഖ’ കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്തമായി കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിദ്യാഭ്യാസ നയ രൂപീകരിക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷം ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കാതെ ക്യാബിനറ്റ് അംഗീകാരം നല്‍കാനുള്ള ധൃതി കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്യുലറിസം, ദേശീയോദ്ഗ്രഥനം, സംവരണം എന്നി വിഷയങ്ങളിലെ നയരേഖ മൗനം പാലിച്ചത് ഇന്ത്യന്‍ സമൂഹത്തില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വികസിത ഇന്ത്യയെ ലക്ഷ്യമാക്കുന്ന നയരേഖയാണിതെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഷക്കീല ടി ഷംസു പറഞ്ഞു.നയരേഖയിലെ ഭാഷയുടെ രാഷ്ട്രീയം, സാമൂഹിക പശ്ചാത്തലങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ജെഎന്‍യു പ്രഫസര്‍ ബര്‍ട്ടണ്‍ ക്ലിറ്റസ് സംസാരിച്ചത്. നയരേഖ രൂപീകരണത്തിലെ അവ്യക്തതകള്‍, രാഷ്ട്രീയ ഇടപെടലുകള്‍, വിദ്യാഭ്യാസത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ സൂചിപ്പിച്ചായിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി. പ്രഫ. ഡോ. സച്ചിന്‍ നാരായണന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. ഡല്‍ഹി ഗവണ്‍മെന്റ് ഫെല്ലോ ടി സി അഹമ്മദലി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അര്‍ഷദ്, ദേശീയ വൈസ് പ്രസിഡന്റ് പി വി അഹമ്മദ് സാജു സംസാരിച്ചു.

india

‘ഞാന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം, പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്’: വഖഫ് ഭേദഗതി നിയമത്തിനെതിരെ വിജയ്

Published

on

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്‌ലിംകള്‍ക്ക് എതിര്. താന്‍ എന്നും മുസ്‌ലിംകള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പറഞ്ഞു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

അതേസമയം വഖഫ് ഹര്‍ജികളില്‍ ഇടക്കാല സുപ്രീംകോടതി ഉത്തരവ് നല്‍കി. നിലവില്‍ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

india

കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ജാര്‍ഖണ്ഡ് സ്വദേശികള്‍

കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാമെന്ന് അറിയിച്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍.

Published

on

കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാമെന്ന് അറിയിച്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. അതേസമയം രക്ഷിതാക്കള്‍ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്‍.

ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.

 

Continue Reading

india

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം; സുപ്രിംകോടതി

‘നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കരുത്’

Published

on

വഖഫ് നിയമഭേതഗതിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫില്‍ സ്വത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്താന്‍ പാടില്ലെന്നും കോടതി അറിയിച്ചു.

ഹരജികള്‍ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു.

എന്നാല്‍ നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യില്ലെന്നും സുപ്രികോടതി പറഞ്ഞു. അതേസമയം നിയമത്തില്‍ പൂര്‍ണ്ണമായി മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു. നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.

രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിര്‍ത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അമുസ്ലീങ്ങളെ നല്‍ക്കാലം നിയമിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ഹര്‍ജികള്‍ ഒഴികെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

 

Continue Reading

Trending