Connect with us

EDUCATION

നവകേരള സദസ്സ്: സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ

വിവാദ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നടപടി.

Published

on

നവകേരളാ സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ. കേരളാ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു. വിവാദ ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

എ.പ്ലസ് തിളക്കത്തിൽ മേമന സഹോദരങ്ങൾ

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ജില്ലയിലെ വിവിധ കായിക മത്സരങ്ങൾക്ക് ട്രാക്ക് ഒരുക്കിയും ജില്ലാതലം മുതൽ അന്തർദേശീയ തലം വരെ കായിക രംഗത്ത് വ്യത്യസ്ഥമായ അടയാളപ്പെടുത്തലുകളിലൂടെ ശ്രദ്ധേയമായ കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മേമന സഹോദരൻമാരുടെ അഞ്ച് മക്കൾ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ളസോടെ തിളക്കമാർന്ന വിജയം നേടി.

മേമന ഷബീറലിയുടെ മകൾ ലിയാ ഫാത്തിമ, സെയ്ഫ് സാഹിദിൻ്റെ മകൾ ഫാത്തിമ സൻഹ, ഷഫീക്കിൻ്റെ മകൾ റിഫാ ഫാത്തിമ ഷമീമിൻ്റെ മകൻ റസൽ ,അമീറിൻ്റെ മകൻ ഷഹബാസ് അമൻ എന്നിവരാണ് മേമന കുടുംബത്തിൻ്റെ അഭിമാനതാരങ്ങളായത്.

ലിയാ ഫാത്തിമ, ഫാത്തിമ സൻഹ എന്നിവർ മലപ്പുറം സെൻ്റ്ജെമ്മാസ് ഹൈസ്ക്കൂളിൽ നിന്നും മറ്റു മൂന്നു പേർ മങ്കട പള്ളിപ്പുറം ഗവ:ഹൈസ്ക്കൂളിൽ നിന്നുമാണ് വിജയം നേടിയത്. ഇവരിൽ ഫാത്തിമ സൻഹ, റിഫാ ഫാത്തിമ എന്നിവർ യു.എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ കൂടിയാണ്.

എല്ലാവരും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരും സ്കൂൾ ജെ.ആർ.സി യൂണിറ്റ് അംഗങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിക്കുന്നവരുമാണ്. മക്കളുടെ അഭിമാനകരമായ വിജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മേമന കുടുംബം

Continue Reading

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

Trending