Connect with us

main stories

നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ ബംഗ്ലാദേശ്

ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്

Published

on

ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്.ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുന്‍പ് 2015 ലാണ് ബംഗ്ലാദേശ് അവസാനമായി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

അതിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇന്ത്യയായിരുന്നു വിജയിച്ചത്. ഒടുവില്‍ മെഹിദി ഹസന്‍്റെ ഒറ്റയാള്‍ പോരാട്ടമികവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ ബംഗ്ലാദേശിന്‍്റെ ആറാം വിജയം കൂടിയാണിത്.മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സിന്‍്റെ വിജയലക്ഷ്യം 46 ഓവറിലാണ് ബംഗ്ലാദേശ് മറികടന്ന്. ഒരു ഘട്ടത്തില്‍ 136 റണ്‍സിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ബംഗ്ലാദേശ് മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്.

പത്താം വിക്കറ്റില്‍ മെഹിദി ഹസനും മുസ്തഫിസൂര്‍ റഹിമും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തികൊണ്ട് മികച്ച പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ദീപക് ചഹാര്‍ സൃഷ്ടിച്ച രണ്ട് അവസരങ്ങള്‍ കെ എല്‍ രാഹുലും വാഷിങ്ടണ്‍ സുന്ദറും പാഴാക്കി.

india

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പൊതു ബജറ്റ് നാളെ; ‘ബിബിസിയും അദാനിനും’ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. നാളെയാണ് പൊതു ബജറ്റ് ഉണ്ടാവുക. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്.

സമ്മേളനത്തില്‍ 36 ബില്ലുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം. ഒന്നാം ഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാര്‍ച്ച് 12ന് തുടങ്ങും.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയെക്കുറിച്ചും അത് ഇന്ത്യയില്‍ നിരോധിച്ചതിനെക്കുറിച്ചും ചര്‍ച്ച വേണം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ അവര്‍ വീണ്ടും സമര രംഗത്താണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി.

Continue Reading

india

രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്; വികാരാധീനനായി രാഹുല്‍ഗാന്ധി

വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ശ്രമിച്ചത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ രക്ഷിക്കാനാണ് പോരാട്ടം.

Published

on

ശ്രീനഗര്‍: നാലര മാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമായി. യാത്ര പൂര്‍ത്തിയാക്കാന്‍ പ്രേരണ നല്‍കിയത് ജനങ്ങള്‍ നല്‍കിയ പിന്തുണയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 35,00 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് വിചാരിച്ചിരുന്നില്ല. ജനങ്ങളുടെ സ്‌നേഹമാണ് മുന്നോട്ട് നയിച്ചതെന്നും ജനങ്ങളുടെ സ്‌നേഹം തന്റെ കണ്ണു നനയിക്കുന്നു എന്നും അദേഹം ഓര്‍ത്തു.

പ്രതികൂല കാലാവസ്ഥ അടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമാണ് യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായതെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം, നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാള്‍ക്കും തണുക്കുകയോ വിയര്‍ക്കുകയോ നനയുകയോ ഇല്ല’.

‘യാത്രയില്‍ സുരക്ഷ പ്രശ്‌നം ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശ്മീരില്‍ കാല്‍നടയാത്ര വേണ്ടെന്നും, വാഹനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂവെന്നും പറഞ്ഞു. ഗ്രനേഡ് ആക്രമണം ഉണ്ടാകാം എന്നും അറിയിച്ചു. എന്നെ വെറുക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഒരവസരം കൊടുത്തു കൂടാ എന്നു ചിന്തിച്ചു. ജീവിക്കുകയാണെങ്കില്‍ പേടി കൂടാതെ ജീവിക്കണം. അതാണ് എന്നെ എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത്. അതുകൊണ്ടു തന്നെ കാല്‍നടയായി തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കശ്മീരിലെ ജനങ്ങള്‍ വലിയ സ്‌നേഹമാണ് നല്‍കിയതെന്നും അദേഹം പറഞ്ഞു.

‘ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തസാക്ഷിത്വം രാഹുല്‍ അനുസ്മരിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിച്ചവരാണ് താനും പ്രിയങ്കഗാന്ധിയും. അത്തരമൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷായ്‌ക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസ്സിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും’.

‘ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ശ്രമിച്ചത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ രക്ഷിക്കാനാണ് പോരാട്ടം. ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു. നാലര മാസത്തോളം നീണ്ടു നിന്ന യാത്രയാണ് കശ്മീരില്‍ സമാപിച്ചത്. കനത്ത മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.

Continue Reading

india

ജനഹൃദയങ്ങളെ കീഴടക്കുന്ന ചുമര്‍ ചിത്രങ്ങള്‍

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.

Published

on

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.
ചിത്രകാരനും ശില്പിയുമായ തത്തമംഗലം സ്വദേശി പ്രമോദ് പള്ളിയിലാണ് ഈ ദൃശ്യവിരുന്നു വരച്ചുണ്ടാക്കിയിരിക്കുന്നത്. നാടന്‍ കലാ ഗവേഷകനും നിരൂപകനുമായിരുന്ന ചെമ്പകശ്ശേരി വിശ്വം എഴുതി ചിട്ടപെടുത്തി പ്രശസ്തനായ നാടന്‍പാട്ടു കലാകാരന്‍ പ്രണവം ശശി ഈണവും ശബ്ദവുംനല്‍കി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ”നമ്മണ്ടെ പാലക്കാട്” എന്ന പാട്ടിലെ പാലക്കാടന്‍ സംസ്‌ക്കാരത്തെ വരകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമോദ്.

പാലക്കാടിന്റെ പ്രകൃതി ഭംഗിയും തനതു നാട്ടുകാഴ്ചകളും, നാട്ടുത്സവങ്ങളും കരുതലും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഈ ദൃശ്യ വിരുന്നിനു ഇരുനൂറടി നീളവും നാലടി ഉയരവുമുണ്ട്. വെള്ള പ്രതലത്തില്‍ കറുപ്പു നിറംകൊണ്ടാണ് ഈ കാഴ്ചകള്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു അടുത്തിരുന്നു കാണാനും അവയുടെ സൂക്ഷംശങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും കഴിയുന്ന വിധത്തിലാണ് ഓരോ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്.. അതുകൊണ്ടു തെന്നെ ചിത്രാസ്വാദകര്‍ക്കും സാധാരണക്കാര്‍ക്കും ചിത്രരചനാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുഭവഭേദ്യമാകുന്നു ഈ കാഴ്ച ശീവേലി.
മണ്ണും മതിലും, ചിത്രങ്ങളും, മരങ്ങളും, ആകാശവും അടങ്ങുന്ന പ്രകൃതിയോടൊപ്പം കാഴ്ചക്കാരും ഈ ദൃശ്യ വിരുന്നിലെ കഥാപാത്രങ്ങള്‍ ആവുന്നു . നിശ്ചല ചിത്രങ്ങള്‍ ഓരോന്നായി രസച്ചരടുപൊട്ടാതെ കോര്‍ത്തിണക്കുക വഴി അവ കാഴ്ചക്കാരോടൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാക്കാന്‍ ചിത്രകാരന് കഴിഞ്ഞിട്ടുമുണ്ട്.

പ്രവാസ ജീവിതംഅവസാനിപ്പിച്ചു മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമോദ് പള്ളിയില്‍ ചലച്ചിത്ര കലാസംവിധായകനായി പ്രവ ര്‍ത്തിച്ചു വരുന്നു. ഇതിനോടകം ‘പൊരിവെയില്‍’, ‘ 2 BHK’ എന്നീ രണ്ടു ഫീച്ചര്‍ ചിത്രങ്ങളില്‍ സ്വതന്ത്ര ചുമതലയില്‍ കലാസംവിധാനവും, കൂടാതെ അഞ്ചോളം സിനിമകളില്‍ കലാസംവിധാന സഹായിയായും, നിരവധി ഡോക്യുമെന്ററികളിലും, ഹ്രസ്വ ചിത്രങ്ങളിലും , വീഡിയോ ആല്‍ബങ്ങളിലും, പരസ്യ ചിത്രങ്ങളിലും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടന്‍ കലകളില്‍ ഏറെ തല്പരനായ പ്രമോദ് അതിന്റെ ഭാഗമായി അനവധി നിരവധി ശില്പങ്ങളും, ചുവര്‍ ചിത്രീകരണങ്ങളും, മിനിയേച്ചറുകളും വിവിധയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്.
സ്ഥിരമായി യു. എ ഇ യില്‍ നടന്നു വരുന്ന കണ്യാര്കളിയുടെ പന്തല്‍ ഒരുക്കുന്നതും, പാലക്കാട്ടെ നാടക കൂട്ടായ്മകള്‍ക്ക് രംഗ പടം ഒരുക്കുന്നതും പ്രമോദ് ആണ്.

ഇത്രയും വലിയ പ്രതലത്തില്‍ സ്വതന്ത്രമായി തനിക്കേറെ ഇഷ്ടപ്പെട്ട രൂപങ്ങള്‍ അവയുമായി സംവദിച്ചു ചിത്രീകരിക്കാന്‍ കഴിഞ്ഞതിലും അത് ഗ്രാമീണര്‍ സ്വീകരിക്കുന്നു എന്നതിലും ഏറെ സന്തുഷ്ടനാണ് ചിത്രകാരനും ശില്പിയുമായ പ്രമോദ്.
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടിയുടെ വീടാണ് ചിത്രകൂടം. കമ്പോള പരസ്യ പലകയാവേണ്ട പ്രതലം ഇത്തരമൊരു സര്‍ഗ്ഗ സൃഷ്ടിക്കു വിനിയോഗിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കോമളന്‍കുട്ടിയും കുടുംബവും കരുതുന്നു. ചിത്രകൂടമിപ്പോള്‍ അതിന്റെ അതിര്‍ വരമ്പുകളെ ഇല്ലാതാക്കി ചിത്രങ്ങളുടെ കൂടാരമാക്കി മാറ്റി യിരിക്കുന്നു.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പരിസര പ്രദേശിങ്ങളിലെ നിരവധി പേരാണ് നിത്യേന ഈ കാഴ്ച ശീവേലി അനുഭവിച്ചറിയാന്‍ എത്തുന്നത്.
പാലക്കാട്ടെ സാംസ്‌കാരിക തലസ്ഥാനമായ തസ്രാക്കില്‍ സന്ദര്ശനത്തിനെത്തുന്നവര്‍ക്കു ഒരു കിലോമീറ്റര് മാത്രം ദൂരത്തില്‍ ഉള്ള ഈ ദൃശ്യ വിരുന്നും പുതിയൊരു അനുഭവം സമ്മാനിക്കും.

‘വിസ്മയം പോലെ ജനിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം’ എന്ന കവി വചനം പോലെ ഈ കാഴ്ച യും കണ്ടു വിസ്മയിച്ചു അര്‍ത്ഥം കൊടുത്തു പൊലിപ്പെച്ചെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഈ കാഴ്ച ശീവേലിയിലേക്കു ക്ഷണിക്കുന്നു.

 

Continue Reading

Trending