Connect with us

india

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഏകദിന ശില്പശാല നടത്തി

Published

on

സാമൂഹ്യ നീതി വകുപ്പിന്റെനേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഏകദിന ശില്പശാല നടത്തി. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പവിത്രൻ തൈക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് എ ഡി എം കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
നാഷണൽ ട്രസ്റ്റ് ആക്ടിനെ കുറിച്ചും എൻ ജി ഒ രജിസ്ട്രേഷനെക്കുറിച്ചും എസ് എന്‍ എ സി ചെയർമാൻ ഡി ജേക്കബ് ക്ലാസ് എടുത്തു.ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷരീഫ് സൂജ, എല്‍ എല്‍ സി കൺവീനർ എം എൻ ഗോവിന്ദ് നാഷണൽ ട്രസ്റ്റ് സ്റ്റേറ്റ് സ്പെഷ്യൽ കോഡിനേറ്റർ ശ്രീ സുരേഷ് പുതിയേടത്ത്,കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

india

തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 2 കോച്ചുകള്‍ക്ക് തീപിടിച്ചു

ഗുഡ്‌സ് ട്രെയിനും മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ തിരുവള്ളൂവര്‍ കവരൈപ്പേട്ടയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെയായിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനിന്റെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ തീപിടിച്ചതായാണ് വിവരം. അപകടത്തില്‍ 4 എസി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ലെന്നാണ് സൂചന.
അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ

Continue Reading

india

തെലങ്കാന പൊലീസില്‍ ഡി എസ് പി ആയി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസില്‍ നിയമനം നല്‍കിയത്.

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന പൊലീസില്‍ ഡി എസ് പി ആയി ചുമതലയേറ്റു. തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് സിറാജ് ചുമതല ഏറ്റെടുത്തത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എം.പി എം. അനില്‍ കുമാര്‍ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെന്‍ഷ്യല്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരും സിറാജിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവിയും സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

ഡിഎസ്പിയായി ചുമതലയേറ്റെങ്കിലും സിറാജ് കായികരംഗത്ത് തുടരും. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും സിറാജ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒക്ടോബര്‍ 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം അടുത്തതായി കളത്തില്‍ ഇറങ്ങുക.

2015ല്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും സിറാജ് പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഭാഗമായി. 2017ല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായി. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പേസറായി.

കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയപ്പോള്‍ വിജയത്തിന്റെ ഭാഗമായി സിറാജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 44 ഏകദിനങ്ങളും 16 ട്വന്റി 20യിലും സിറാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 78ഉം ഏകദിനത്തില്‍ 71ഉം ട്വന്റി 20യില്‍ 14ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

 

Continue Reading

india

എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Published

on

ട്രിച്ചിയില്‍ ആകാശത്തു വെച്ച് സാങ്കേതിക തകരാറു സംഭവിച്ച എയര്‍ ഇന്ത്യ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹൈഡ്രോളിക് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചിരുന്നു സാധിച്ചിട്ടില്ല. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു വേണ്ടി റണ്‍വേയില്‍ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സും അഗ്നിശമന സേനയും സജ്ജമാക്കിയിരുന്നു.

അതേസമയം വിമാനം 45 മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടിയാണ് നിലവില്‍ വിമാനം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.

Continue Reading

Trending