Connect with us

kerala

ബജറ്റിൽ ഭിന്നശേഷിക്കാരെ അപമാനിച്ചു; പ്രതിഷേധം

മന്ദബുദ്ധികൾക്കും വികലാംഗർക്കും പ്രത്യേക പെൻഷൻ പദ്ധതി എന്നാണ് പരാമർശം

Published

on

സംസ്ഥാന ബജറ്റിൽ ഭിന്നശേഷിക്കാരെ മന്ദബുദ്ധികളെന്നും വികലാംഗരെന്നും വിശേഷിപ്പിച്ചു. ധനമന്ത്രിക്കും മുഖ്യ മന്ത്രിക്കും ഭിന്നശേഷിക്കാരുടെ സംഘടന സേവ് ദ ഫാമിലി പരാതി നൽകി.

ഇന്നലെ ബജറ്റ് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മന്ദബുദ്ധികൾക്കും വികലാംഗർക്കും പ്രത്യേക പെൻഷൻ പദ്ധതി എന്നാണ് പരാമർശം. മുഖ്യമന്ത്രിയിൽ നിന്ന് നീക്കാൻ ഉത്തരവ് ലഭിച്ചതായി സേവ് ദ ഫാമിലി നേതാക്കളായ മുജീബ് റഹിമാൻ ,ഖാദർ മൊയ്തീൻ പാലക്കാട് എന്നിവർ അറിയിച്ചു.

kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന; യു.ഡി.എഫ് ജനപ്രതിനിധികളുടെ കുത്തിയിരുപ്പ് സമരം നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നാളെ (മാര്‍ച്ച് 31) കുത്തിയിരുപ്പ് സമരം നടത്തും.

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നാളെ (മാര്‍ച്ച് 31) കുത്തിയിരുപ്പ് സമരം നടത്തും. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെയാണ് സമരം. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും.

പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രില്‍ എട്ടിനും കഴിഞ്ഞ വര്‍ഷം ഒഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നുമാണ് ലഭിച്ചത്. സിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗവും ആ മാസം 27നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നല്‍കിയിട്ടുമില്ല. മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ സമയം ലഭിച്ചതുമില്ല. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അടിമറിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

സേവനമുദ്രയായി നാളെ സി.എച്ച് സെന്റര്‍ ദിനം

റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുകയാണ്.

Published

on

റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുകയാണ്. ആ തുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച്.സെന്ററിന് വേണ്ടിയുള്ള കാംപയിന്‍ നാളെ വ്യാപകമായി നടത്തും. ആതുര സേവന രംഗത്ത് നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയുമായ സി.എച്ച് സെന്റര്‍ സേവനയാത്രയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ചെറിയ വാടകമുറിയില്‍ 2001 സപ്തംബര്‍ 6 ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇതിന് തുടക്കമിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന നിരാലംബരായ രോഗികളെ സഹായിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് ഈ കാലയളവില്‍ സി.എച്ച് സെന്റര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്.

വൃക്കരോഗികളെ സഹായിക്കുന്നതിന് 2010ല്‍ ആരംഭിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സൗജന്യ കമ്യൂണിറ്റി ഡയാലിസിസ് സെന്ററും സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാമഥേയത്തില്‍ നിരാലംബരായ കിടപ്പ് രോഗികളെ സഹായിക്കുന്നതിന് തുടക്കമിട്ട പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് സെന്ററും ഈ പട്ടികയിലെ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളാണ്. പരിശുദ്ധ റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് 31ന് നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ്, പോഷക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ഇത്തവണ ഫണ്ട് സ്വരൂപിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം.എ.റസാക്ക് മാസ്റ്റര്‍, എം.വി.സിദ്ധീക്ക് മാസ്റ്റര്‍, കെ.പി. കോയ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പള്ളികള്‍ കേന്ദ്രീകരിച്ചും വീടുകളിലും, കവലകളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ഓണ്‍ലൈനായും ധനസമാഹരണം നടത്തും.

Continue Reading

crime

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം തട്ടാനെത്തിയ ക്രിമിനല്‍ സംഘവും അറസ്റ്റിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇവരില്‍ നിന്നും കടത്താന്‍ ശ്രമിച്ച 19 കാപ്‌സ്യൂളുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ശരീരത്തില്‍ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും, കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

ഇന്നലെ രാത്രിയാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. സ്വര്‍ണക്കടത്തിലുള്‍പ്പെട്ട ഒരാളുമായി ചേര്‍ന്നാണ് കവര്‍ച്ചാസംഘം പദ്ധതിയിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Continue Reading

Trending