india

മണ്ണാര്‍ക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ രഹസ്യമായി പൊലീസ് സ്റ്റേഷനിൽ തിരികെ ഏല്‍പ്പിച്ചു

By webdesk12

February 05, 2023

പാലക്കാട്‌ മണ്ണാർക്കാട് നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരിച്ചേല്‍പ്പിച്ചു. പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെടുന്ന പൂച്ചയെയാണ് യുവതി ജനുവരി 24നാണ് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും മോഷ്ടിച്ചത്. പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് പൂച്ചയുടെ ഉടമ ഉമ്മര്‍ പരാതി പിന്‍വലിച്ചു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയില്‍ ഇരിക്കുന്ന സമയത്താണ് പൂച്ച പുറത്തേക്കിറങ്ങിയത്.

ഈ സമയം യുവതി പൂച്ചയെ പിടി കൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റ് കടക്കാര്‍ പറഞ്ഞപ്പോള്‍ അവിടെ കൊടുക്കാമെന്ന് പറഞ്ഞ് പൂച്ചയെയും കൊണ്ട് യുവതി കടന്നു കളഞ്ഞു. കൊണ്ടുപോയവര്‍ തിരിച്ചു തരുമെന്ന് കരുതി കാത്തിരുന്നു. ഫലമില്ലെന്ന് മനസ്സിലായപ്പോഴാണ് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്.