പാരീസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കോവിഡ്. നെയ്മര്‍ക്കൊപ്പം അര്‍ജന്റൈന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി. ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ക്കും കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ ആഴ്ച ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചവരാണ് ഈ മൂന്ന് താരങ്ങളും. ഉയരുന്ന കോവിഡ് കേസുകള്‍ ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്.