പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്‌സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു പോയ ബോറോഡോക്‌സ് രണ്ടാം പകുതിയില്‍ മാത്രമാണ് പോരാട്ട വീര്യം പ്രകടിപ്പിച്ചത്. പി.എസ്.ജിക്ക് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ മാപ്പെയും ഒരു ഗോള്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ബോറോയുടെ ആദ്യ തോല്‍വിയാണിത്.