കോഴിക്കോട്: നിപ്പാ വൈറസ് ബാധിത മേഖലയില്‍ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ഖാനെതിരെ വര്‍ഗ്ഗീയ വിഷവുമായി കോഴിക്കോട്ടെ വനിതാ ഡോക്ടര്‍. ഡോ അമ്പിളി കടന്നയില്‍ എന്ന ഫേസ്ബുക്കിലാണ് കഫീല്‍ഖാനെതിരെയുള്ള പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

‘കഫീല്‍ഖാന്‍ വരും എല്ലാം ശരിയാവും, വിജയേട്ടന്റെ പുതിയ തന്ത്രം’ -എന്നാണ് കഫീല്‍ഖാന്റെ വരവിനെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. തുടര്‍ന്ന് ഈ പോസ്റ്റിന് കീഴിലും നിരവധി കമന്റുകള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കുന്നുണ്ട്.

‘നിങ്ങളുടെ തരം താണ രാഷ്ട്രീയം എനിക്ക് മനസ്സിലാവും. പക്ഷെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. അയാള്‍ kafeel ghan ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്ത് നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യര്‍ മരിച്ചു വീഴുമ്പോളും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ kazhivalla’- ഡോക്ടര്‍ അമ്പിളി പറയുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഗൈനക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുന്നയാളാണ് ഡോക്ടറെന്ന് വ്യക്തമാണ്.

‘തന്റെ ജോലി മര്യാദക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്പനം എടുത്തു പറഞ്ഞു പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്’-ഒരു കമന്റിന് അവര്‍ മറുപടി നല്‍കിയിരിക്കുന്നതിങ്ങനെയാണ്. എന്തായാലും ഇവരുടെ പോസ്റ്റിന് രൂക്ഷ വിമര്‍ശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ഇത്രയും. ആള്‍ക്കാര്‍ ജീവനോട് മല്ലിടുകയും.. അവരെ രക്ഷിക്കാന്‍ ജീവന്‍ മറന്ന് ശ്രമിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെയും. അപമാനിക്കാനും ആത്മവിശ്വാസം തകര്‍ക്കാനുമല്ലേ ഈ അത്യാസന്ന സമയത്ത് നാറിയ കളി കളിക്കുന്നത്.’-ഇത് പോസ്റ്റിനു താഴെയുള്ള ഒരു വിമര്‍ശനമാണ്.

‘എന്ത് രാഷ്ട്രീയം Sir മരണതെയു അപകടതെയു രാഷ്ട്രിയ വല്‍ക്കരിക്കുന്നു Sir നമ്മള്‍ക്ക് മനു ഷ്യത്വം മറന്നുപോക്കുന്നു മരിച്ചവര്‍ ക്ക് എതാണ് Sirരാഷ്ട്രിയം’-തുടങ്ങി വിമര്‍ശനങ്ങള്‍ നിരവധിയാണ്.