നടി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തില്‍ യുവതാരം നിവിന്‍പോളിയാണ് നായകന്‍. എന്നാല്‍ നിവിന്‍പോളിയെ നായകനാക്കി സിനിമയെടുക്കുന്നതില്‍ ടെന്‍ഷനുണ്ടെന്നാണ് ഗീതുമോഹന്‍ദാസ് പറയുന്നത്.

നിവിന്‍ പോളിക്ക് ഒരു താരപദവി ഉണ്ട്. ധാരാളം ആരാധകരും ഉണ്ട്. അവരെയൊക്കെ തൃപ്തിപ്പെടുത്തുന്ന സിനിമയാകണം മൂത്തോന്‍ എന്നു തന്നെയാണു വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഇല്ലാതെയില്ലെന്നാണ് ഗീതു പറയുന്നത്. ക്യാരക്റ്ററിന് നിവിന്‍ അനുയോജ്യനാണ്. നല്ല കുറേ സിനിമകള്‍ ചെയ്ത നടനാണ് നിവിനെന്നും ഗീതുമോഹന്‍ദാസ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെക്കുറിച്ചും നായകനെക്കുറിച്ചും ഗീതുമോഹന്‍ദാസ് പറയുന്നത്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ് നടക്കുന്നത്.