Connect with us

Culture

രക്ഷപ്പെടാന്‍ പത്തു മിനിറ്റു മാത്രം സമയം; ഉത്തരകൊറിയയുടെ ആറ്റം ബോംബ് ഭീഷണിയില്‍ മുന്നറിയിപ്പുമായി ജപ്പാന്‍

Published

on

ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ജപ്പാന്‍ രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്‍ പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജപ്പാന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ്റംബോംബ് ടോക്കിയോക്കു മുകളില്‍ വര്‍ഷിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന മാര്‍ഗനിര്‍ദേശവും ഭരണകൂടം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ ഓണ്‍ലൈനായി പുറത്തിറക്കിയിട്ടുണ്ട്.

north-korea-missile-796336
ഉത്തര കൊറിയ ആണവായുധ നീക്കം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടണമെന്നാണ് പ്രധാന നിര്‍ദേശം. ഭൂഗര്‍ഭ അറകളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും സുരക്ഷിത സ്ഥാനം കണ്ടെത്താം. എന്നാല്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും സമീപം നില്‍ക്കുന്നതു പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

japan-army_3304111a
പോങ്‌യാങില്‍ നിന്ന് 1600 കിലോമീറ്റര്‍ താണ്ടി ജപ്പാനിലെ ഒകിനാവയിലേക്ക് അണുവായുധം പ്രയോഗിക്കാന്‍ ഉത്തരകൊറിയക്ക് വെറും പത്തു മിനിറ്റ് സമയമാണ് ആവശ്യം. ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കു ശേഷം മാത്രമേ ഇത് തിരിച്ചറിയാനാകൂ. എന്നാല്‍ തിരിച്ചറിഞ്ഞാല്‍ അവശേഷിക്കുന്ന മിനിറ്റുകള്‍ക്കകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ഗരേഖ പ്രസിദ്ധീകരിച്ച വെബസൈറ്റില്‍ മിനിറ്റുകള്‍ക്കകം അഞ്ചു ദശലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ചതായാണ് വിവരം.

 

Film

‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക

Published

on

മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, ഈ മാസം തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നവംബര്‍ 19 ആണ് സ്ട്രീമിംഗ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Continue Reading

Film

തമിഴിൽ മാത്രമല്ല മലയാളികൾക്കുമുണ്ട് ഹിപ്പ് ഹോപ്പ്; സോഷ്യൽ മീഡിയകളിൽ തരംഗമായ് ‘സാവുസായ്’

മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഗാനം സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്

Published

on

മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌’സാവുസായ്’ വൈറലാകുന്നു. ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഗാനം സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം ട്രെൻഡിങ്ങിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.

 

ആശ്വിന്റെ വാക്കികൾ, “ഞാൻ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയും വ്യത്യസ്മായ സംഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക.”

ലിൽ പയ്യന്റെ വാക്കുകൾ,”ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ ‘സാവുസ’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”

Continue Reading

kerala

കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശമാക്കാന്‍ മുന്നണികള്‍

യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും.

Published

on

ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ യുഡി എഫിൻ്റെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും.

വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെത്തും.

അതേസമയം ചേലക്കരയിലും വയനാടും ഇന്ന് കൊട്ടിക്കലാശം നടക്കുമ്പോൾ പാലക്കാട് സ്ഥാനാർഥികൾ പ്രചാരണം തുടരും . യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തും . കെ മുരളീധരനും ഇന്ന് മണ്ഡലത്തിൽ തുടരും. രാവിലെ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിലാണ് മുരളീധരൻ പങ്കെടുക്കുക .നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിന്‍റെ പ്രചരണ പരിപാടികൾ.

Continue Reading

Trending