മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിനെതിരെ വീണ്ടും ലൈംഗികാരോപണം. ബുഷ് സീനിയര്‍ എന്നറിയപ്പെടുന്ന ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് 1992ലെ റീ ഇലക്ഷന്‍ സമയത്ത് ഓഫീസില്‍  തനിക്കു  നേരെ മോശമായ രീതിയില്‍ പെരുമാറിയെന്ന അരോപണവുമായി അന്നത്തെ സ്റ്റാഫായിരുന്ന സ്ത്രീയാണ് ഇപ്പോള്‍ രംഗത്തെത്തിയത്. നേരത്തെ പല സ്ത്രീകളും സീനിയര്‍ ബുഷിനെതിരെ ലൈംഗികമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നെങ്കിലും ഇതാദ്യമായാണ് പ്രസിഡഡണ്ടിന്റെ ഓഫീസില്‍ നിന്നു തന്നെ ഇത്തരമൊരുആരോപണമുയരുന്നത്.
1992ലെ റീഇലക്ഷനുമായി ബന്ധപ്പെട്ട് ഡിയര്‍ബോണില്‍ ഫണ്ട് സമാഹരണ പരിപാടിയില്‍
പങ്കെടുത്ത ശേഷം ബുഷ് ഫോട്ടോയെടുപ്പിനിടെ തന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചെന്നാണ് പേരുവെളിപ്പെടുത്താത അമ്പതിയഞ്ചുകാരിയുടെ ആരോപണം. ഇക്കാര്യം തന്റെ മുന്‍ ഭര്‍ത്താവിനോടും അടുത്ത സുഹൃത്തിനോടും പറഞ്ഞിരുന്നെങ്കിലും പുറത്തു പറയാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു അന്ന് . ഇപ്പോള്‍ ബുഷ് സീനിയറിനെതിരെ പല സ്ത്രീകളും ഇത്തരം അരോപണങ്ങളുമായി രംഗത്തെത്തിയതാണ്  ഇതു വെളിപ്പെടുത്താന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ യുവനടി ഹീതെര്‍ ലിന്‍ഡി,മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റിന്റെ മകള്‍ കൊറീഗ് തുടങ്ങി ഏഴോളം വനിതകള്‍ ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ജോര്‍ജ് ഡബ്യൂ ബുഷിന്റെ പിതാവായ ബുഷ് സീനിയര്‍ (ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ്) 1989-1993 കാലഘട്ടത്തിലാണ്  അമേരിക്കന്‍ പ്രസിഡണ്ടന്റായി സേവനമനുഷ്ഠിച്ചത്.