Connect with us

More

ഒടുവില്‍ ശശികല ‘പുറത്ത്’; ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഒപിഎസ് -ഇപിഎസ് ലയന ചര്‍ച്ച

Published

on

ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന അണ്ണാ ഡിഎംകെ അമ്മയും തമ്മിലാണ് ചര്‍ച്ച. പാര്‍ട്ടിക്ക് ഭരണം നഷ്ടമാകാതിരിക്കാന്‍ ശശികലയെയും മന്നാര്‍ഗുഡി മാഫിയകളെയും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചത്. ജനപിന്തുണ അധികമുള്ള ഒപിഎസിനെ തിരിച്ചുകൊണ്ടു വന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പളനിസ്വാമിയുടെ നീക്കം. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടി ഒന്നിച്ചു കൊണ്ടുപോകുമെന്ന് പനീര്‍ശെല്‍വ്ം സൂചിപ്പിച്ചതും ശശികലയുടെ വിശ്വസ്തന്‍ തമ്പിദുരൈ ഇക്കാര്യം സ്ഥിരീകരിച്ചും ലയനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനയാണ്. പനീര്‍ശെല്‍വം പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചുവന്നാല്‍ അണ്ണാഡിഎംകെക്ക് ജനപിന്തുണ ലഭിക്കുമെന്നാണ് പളനിസ്വാമ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതോടെ ശശികലയും സംഘവും പൂര്‍ണമായും പുറത്താകും. അതേസമയം രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയ ശ്രമിച്ചതിന് ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെതിരെ നടപടിയുണ്ടായേക്കും.

Education

കാലിക്കറ്റ്‌ സര്‍വകലാശാല അറിയിപ്പുകള്‍

Published

on

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2023 (2019 പ്രവേശനം) റഗുലർ പരീക്ഷയുടെയും നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS & CUCBCSS) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. ലിങ്ക് അഞ്ച് മുതൽ ലഭ്യമാകും.

ഒന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (CBCSS 2021 & 2022 പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 180/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ആറ് മുതൽ ലഭ്യമാകും.

പരീക്ഷ

എം.സി.എ. (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 രണ്ടാം സെമസ്റ്റർ സപ്ലിമെൻറി പരീക്ഷകൾ ഏപ്രിൽ ഒന്നിനും നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ രണ്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

എം.എസ്.സി. മാത്തമാറ്റിക്സ് എസ്.ഡി.ഇ. അവസാന വർഷ (2000 മുതൽ 2016 വരെ പ്രവേശനം), എസ്.ഡി.ഇ. പ്രഥമ വർഷ (2000 മുതൽ 2016 വരെ പ്രവേശനം), സർവകലാശാലാ പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ (CCSS 2017 സിലബസ്), അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CUCSS-PG 2017 പ്രവേശനം) ഏപ്രിൽ 2022, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (CUCSS-PG 2010 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പള്ളിക്കല്‍ ടൈംസ്.

പുനർമൂല്യനിർണയ ഫലം

ഒന്നാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Continue Reading

Agriculture

ഹരിതാഭം, മനോഹരം ഈ ‘തണല്‍’ മുറ്റം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: അടുക്കും ചിട്ടയുടെ അടയാളമാണ് ‘തണല്‍’ വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്‍ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.

തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്‍. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്‍ തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്‍ത്താവ് അബ്ദുല്‍ സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്‍ മുതല്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്‍ വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.

വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്‍ണ പൂക്കളും. മനം കുളിര്‍പ്പിക്കും മാട്ടൂല്‍ റോഡില്‍ മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്‍ഷങ്ങളോളം ഭര്‍ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്‍ വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്‍പ്പെടെ ചെറിയ തൈകള്‍ നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്‍ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.

ഇന്ന് വിദേശയിനങ്ങള്‍ ഉള്‍പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്‍ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്‍ഡ്രോണ്‍ വിഭാഗത്തിലെ പിങ്ക് പ്രിന്‍സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്‍വര്‍ സ്വോര്‍ഡ്, ബര്‍ള് മര്‍ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്‍മ, അലോകാസിയ അല്‍ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്‍സോണില്‍, അലോകാസിയ ഡ്രാഗണ്‍ സ്‌കൈല്‍, കെര്‍സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്‍ട്രോണ്‍ പരെയ്‌സോ വെര്‍ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്‍.

എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്‍പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്‍, മിറാക്ള്‍ ഫ്രൂട്ട്, റംബൂട്ടാന്‍ തുടങ്ങി തക്കാളി, പയര്‍, വഴുതന, കാബേജ്, കോണ്‍ഫ്‌ളവര്‍, ചേന, ചേമ്പ് തുടങ്ങി പഴവര്‍ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്‍പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍. നല്ലയിനം നാടന്‍ കോഴികളെയും പേര്‍ഷ്യന്‍ പൂച്ചയെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് ഏണ്ടിയില്‍ അബ്ദുല്‍ സലാമിന്റെയും മക്കള്‍ ഫര്‍ഹാന്‍, ഫര്‍സാന, ഫര്‍ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്‍ നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്‍ തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.

Continue Reading

kerala

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ; 2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ

2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

Published

on

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

കൊവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.

2022ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയതെങ്കില്‍ 2023ല്‍ ഇത് 6,49,057 പേരായി വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ വരവില്‍ 87.83 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ല്‍ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

 

Continue Reading

Trending