മുംബൈ: ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പങ്കജ മുണ്ടെയെ പ്രശംസിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കരിമ്പു കര്‍ഷകരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നാഷികില്‍ സംസാരിക്കവെയാണ് ‘പങ്കജ മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്’ എന്ന് പവാര്‍ പ്രശംസിച്ചത്.

പ്രസ്താവനയ്ക്ക് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖാട്‌സെ എന്‍സിപിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് പങ്കജയുടെ പേരും പറഞ്ഞു കേട്ടിരുന്നത്. കരിമ്പു കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പവാറിനെ പ്രശംസിച്ച് പങ്കജയും രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രിയായിരുന്നു.