kerala
നിലമ്പൂര്‍-കോട്ടയം ഇന്റര്‍സിറ്റി ഭാഗിക റദ്ദാക്കല്‍ പിന്‍വലിച്ചു
മാര്‍ച്ച് 12നും 31നും ഇടയിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

കൊച്ചി: തൃപ്പൂണിത്തുറ-മുളന്തുരുത്തി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികള്‍ റദ്ദാക്കിയതിനാല്‍. നിലമ്പൂര്‍ റോഡ്-കോട്ടയം അണ്റിസര്വ്ഡ് ഡെയ്ലി എക്സ്പ്രസിന് (16325) ഏര്‍പ്പെടുത്തിയ ഭാഗിക നിയന്ത്രണം പിന്‍വലിച്ചു. മാര്‍ച്ച് 12നും 31നും ഇടയിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ട്രെയിന്‍ പതിവു ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
kerala
കപ്പല്‍ അപകടം; 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു
കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു

കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്‍ മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.
കപ്പലിലെ കണ്ടെയ്നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ എംഎസ്സി എല്‍സ കപ്പല്‍ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.
തുടര്‍ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്‍മാരെയും കപ്പലില്‍ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്‍സ് സ്വദേശികളും രണ്ട് യുക്രൈന്‍കാരും റഷ്യയില്‍ നിന്നും ജോര്‍ജ്ജിയില്‍ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
kerala
കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

കൊല്ലം തങ്കശ്ശേരിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കടലില്‍ കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
kerala
ശക്തമായ മഴ; മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്

കനത്ത മഴയെ തുടര്‍ന്ന് നല്കിയ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
-
film20 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍