Connect with us

kerala

മലബാര്‍, മാവേലി ഉള്‍പ്പെടെ 12 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു.

Published

on

കൊച്ചി: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു. അഞ്ച് ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ട്രെയിനും, പുതിയതായി സ്റ്റോപ്പ് ആരംഭിക്കുന്ന തീയതിയും, സ്റ്റേഷനും എത്തിച്ചേരുന്ന സമയവും: ഹാത്തിയ-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് (22837) ഇന്ന് മുതല്‍ തൃശൂര്‍ സ്റ്റേഷനില്‍ (വൈകിട്ട് 05.42), എറണാകുളം ജങ്ഷന്‍ -ഹാതിയ എക്‌സ്പ്രസ് (22838) 16 മുതല്‍ തൃശൂര്‍ സ്റ്റേഷനില്‍ (രാത്രി 12.22). തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16347) ആഗസ്ത് 15 മുതല്‍ എഴിമല സ്റ്റേഷനില്‍ (രാവിലെ 08.28), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 15 മുതല്‍ എഴിമല സ്റ്റേഷനില്‍ (വൈകിട്ട് 04.16). കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് (16349) 15 മുതല്‍ ആലുവ സ്റ്റേഷനില്‍ (രാത്രി 12.40), നിലമ്പൂര്‍ റോഡ് -കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (16350) 15 മുതല്‍ ആലുവ സ്റ്റേഷനില്‍ (രാത്രി 01.20). മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ ഏറനാട് എക്‌സ്പ്രസ് (16605) 15 മുതല്‍ പഴയങ്ങാടി സ്റ്റേഷനില്‍ (രാവിലെ 09.10), നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) 15 മുതല്‍ പഴയങ്ങാടി സ്റ്റേഷനില്‍ (ഉച്ചക്ക് 02.37). തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (16629) 16 മുതല്‍ ചാലക്കുടി (രാത്രി 12.59), കുറ്റിപ്പുറം (പുലര്‍ച്ചെ 03.09), സ്റ്റേഷനുകളില്‍. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (16630) 16 മുതല്‍ കുറ്റിപ്പുറം (രാത്രി 11.37), ചാലക്കുടി (പുലര്‍ച്ചെ 02.10).

പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) 16 മുതല്‍ കുരി സ്റ്റേഷനില്‍ (വൈകിട്ട് 6.41), ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് (16328) 16 മുതല്‍ കുരി സ്റ്റേഷനില്‍ (ഉച്ചക്ക് 01.13). തിരുനെല്‍വേലി ജങ്ഷന്‍- ഗാന്ധിധാം ജങ്ഷന്‍ ഹംസഫര്‍ വീക്ക്‌ലി എക്‌സ്പ്രസ് (20923) 17 മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ (രാത്രി 7.04), ഗാന്ധിധാം ജങ്ഷന്‍-തിരുനെല്‍വേലി ജങ്്ഷന്‍ ഹംസഫര്‍ എക്‌സ്പ്രസ് (20924) 21 മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ (രാവിലെ 10.29). എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍ എക്‌സ്പ്രസ് (16309) 17 മുതല്‍ തൃപ്പൂണിത്തുറ (രാവിലെ 09.02), മാവേലിക്കര (11.08) സ്റ്റേഷനുകളില്‍. കായംകുളം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (16310) 17 മുതല്‍ മാവേലിക്കര (വൈകിട്ട് 03.09), തൃപ്പൂണിത്തുറ (04.56) സ്റ്റേഷനുകളില്‍. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16604) 18 മുതല്‍ തിരൂര്‍ സ്റ്റേഷനില്‍ (പുലര്‍ച്ചെ 2.43). ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 18 മുതല്‍ ചേര്‍ത്തല സ്റ്റേഷനില്‍ (പുലര്‍ച്ചെ 03.24), ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16128) 18 മുതല്‍ ചേര്‍ത്തല സ്റ്റേഷനില്‍ (പുലര്‍ച്ചെ 01.52). മധുര ജങ്ഷന്‍-പുനലൂര്‍ എക്‌സ്പ്രസ് (16729) 18 മുതല്‍ കുരി സ്റ്റേഷനില്‍ (വൈകിട്ട് 5.35) പുനലൂര്‍-മധുരൈ ജങ്ഷന്‍ എക്‌സ്പ്രസ് (16730) കുരി േേസ്റ്റഷനില്‍ (രാവിലെ 09.25). തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16791) 18 മുതല്‍ അങ്കമാലി സ്റ്റേഷനില്‍ (രാവിലെ 09.17), പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16792) 18 മുതല്‍ അങ്കമാലി സ്റ്റേഷനില്‍ (വൈകിട്ട് 05.50).

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending