ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച് കഴിവുതെളിയിച്ച നടിയാണ് പാര്‍വ്വതി. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലെ പാര്‍വ്വതിയുടെ അഭിനയം മികവുറ്റതായിരുന്നു. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പാര്‍വ്വതി ഇനി ബോളിവുഡില്‍ തിളങ്ങും. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം.

i-am-a-vegan-parvathy-04-1451902755

തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാര്‍വ്വതി നായികയാവുന്നത്. സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ നടക്കുകയാണ്. താമസിയാതെ പാര്‍വ്വതി അഭിനയിക്കാനെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. നായികാ പ്രാധാന്യമുള്ളതാണ് ചിത്രം. യാത്രക്കിടയില്‍ പരിചയപ്പെട്ടവരുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’, പൃഥ്വിരാജ് നായകനായ ‘മൈ സ്റ്റോറി’ എന്നിവയാണ് പാര്‍വ്വതിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.