എല്ലാ രീതിയിലും താന്‍ കര്‍ഷ സമരത്തിനൊപ്പമാണെന്ന് നടി പാര്‍വതി തിരുവോത്ത്. കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് അസഹനീയവും മ്ലേച്ഛവുമായ കാര്യമാണെന്ന് നടി പറഞ്ഞു. ഇന്ത്യ എഗയിന്‍സ്റ്റ് പ്രൊപഗന്‍ഡ എന്ന ഹാഷ്ടാഗ് ഇടുന്നവരാണ് ഇന്ത്യക്കെതിരെ നില്‍ക്കുന്നത് പാര്‍വതി വിമര്‍ശിച്ചു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

 

‘എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, കര്‍ഷക സമരത്തിന്റെ കൂടെയാണ്. അതിലെനിക്ക് മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാല്‍, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണ്. ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ എന്ന് അവര്‍ അവര്‍ ഹാഷ്ടാഗിടുമ്പോള്‍ തിരിച്ച് അവരോടാണ് ഇത് പറയേണ്ടത്. അവര്‍ ചെയ്യുന്നത് പ്രൊപ്പഗാന്‍ഡയാണ്, പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്’, പാര്‍വതി പറഞ്ഞു.