Connect with us

kerala

ഏലയ്ക്കയില്‍ കീടനാശിനി: ശബരിമലയില്‍ അരവണ പായസവിതരണം തടഞ്ഞ് ഹൈക്കോടതി

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

കൊച്ചി: ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ പായസത്തിനായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിയാണ് കീടനാശിനി സാന്നിധ്യം ഹൈക്കോടതിയില്‍ അറിയിച്ചത്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്.

അരവണയുടെ സാംപിള്‍ പരിശോധിക്കണമെന്നും സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.തീര്‍ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്ന് നിലപാടെടുത്തു.

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending