കണ്ണൂര്‍: ജയിലിന് പുറത്തുള്ളകലാകാരന്‍മാരെക്കാള്‍ നല്ല കലാകാരന്‍മാര്‍ ജയിലിനകത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അവര്‍ക്ക് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമ്പോള്‍ തന്നെ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലുകളെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുള്ള പുതിയ ബ്ലോക്ക് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.