Connect with us

EDUCATION

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; എസ്.എഫ്.ഐ ആത്മാര്‍ഥതയുണ്ടെങ്കില്‍ എം.എസ്.എഫിനൊപ്പം സമരം ചെയ്യണം: പി.കെ നവാസ്

ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായാല്‍ സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്‍കി നടക്കുകയാണ്.

Published

on

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്എഫ്ഐ നിലപാട് ശരിയല്ലെന്ന് വിമര്‍ശിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ആമസോണ്‍ കാടുകളില്‍ തീപിടുത്തം ഉണ്ടായാല്‍ സമരം ചെയ്യുന്ന എസ്.എഫ്.ഐ മൂന്നാം അലോട്ട്മെന്റിന് ശേഷവും നിവേദനം നല്‍കി നടക്കുകയാണ്.

ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ എം.എസ്.എഫിനൊപ്പം സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഉടന്‍ നടപടി കണ്ടില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് ഉള്‍പ്പെടെ സമരം നടത്തുമെന്നും നവാസ് പറഞ്ഞു.

നാളെ നടക്കേണ്ടിയിരുന്ന സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എസ്.എഫ്.ഐക്ക് വേണ്ടിയാണെന്നും തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും നവാസ് ആരോപിച്ചു. നീറ്റ്-നെറ്റ് വിഷയത്തില്‍ തിങ്കളാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എം.എസ്.എഫ് മാര്‍ച്ച് നടത്തുന്നുണ്ട്.

EDUCATION

മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: 283 ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ

18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു

Published

on

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് 283 ബാച്ച് അനുവദിക്കണമെന്ന കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. 220 അധിക ബാച്ചും അപ്‌ഗ്രേഡിലൂടെ 40ഉം ബാച്ച് മാറ്റത്തിലൂടെ 23 ബാച്ചും ലഭ്യമാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്.

25 വിദ്യാര്‍ഥികളില്‍ കുറവുള്ള 39 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. മലപ്പുറത്ത് 154 ബാച്ച്, കോഴിക്കോട് 48, പാലക്കാട് 23 ബാച്ച് എന്നിങ്ങനെ അനുവദിക്കണം, 18 ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.

Continue Reading

EDUCATION

പ്ലസ് വണ്‍; സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ അപേക്ഷിക്കാം

സ്കൂള്‍ മാറ്റത്തിന് 32,985 സീറ്റ്

Published

on

ഏകജാലകംവഴി മെറിറ്റില്‍ പ്ലസ്വണ്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.

ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസർകോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്.

മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവർക്കും സ്പോർട്സ്, ഭിന്നശേഷി, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളില്‍ മാത്രമേ മാറ്റം അനുവദിക്കൂ. നിലവില്‍ പഠിക്കുന്ന സ്കൂളില്‍ മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്കൂളില്‍ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ സ്കൂള്‍ മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്കൂളും വിഷയവും മാറാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നല്‍കാം.

നിലവില്‍ സീറ്റൊഴിവില്ലാത്ത സ്കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാം. സ്കൂള്‍ മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവില്‍ ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാല്‍ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.

സ്കൂള്‍ മാറ്റത്തിന് 32,985 സീറ്റ്:

സ്കൂളും വിഷയവും മാറുന്നതിന് ആകെ 32,985 മെറിറ്റ് സീറ്റാണുള്ളത്. 120 താത്കാലിക ബാച്ചുകളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുള്ളത്. 8,456 എണ്ണം. മറ്റു ജില്ലകളിലെ സീറ്റുനില. തിരുവനന്തപുരം -2,306, കൊല്ലം -2,764, പത്തനംതിട്ട -2,753, ആലപ്പുഴ -2,508, കോട്ടയം -1,786, ഇടുക്കി -1,054, എറണാകുളം -2,831, തൃശ്ശൂർ -2,208, പാലക്കാട് -1,137, കോഴിക്കോട് -1,099, വയനാട് -583, കണ്ണൂർ -1,420, കാസർകോട് -2,082.

 രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് സീറ്റുനില 22ന്:

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള നടപടി 22-നു തുടങ്ങും. അന്നുച്ചയ്ക്ക് ഒന്നിന് ഒഴിവുള്ള സീറ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ സപ്ലിമെന്ററി അലോട്മെന്റില്‍ ഇടംകിട്ടാത്തവരെയാണ് രണ്ടാമത്തേതിലേക്കു പരിഗണിക്കുക.

അവസാനഘട്ടത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ തത്സമയ പ്രവേശനം നടത്തി ഒഴിവുള്ള സീറ്റ് നികത്തും. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെന്ററി അലോട്മെന്റുകള്‍ക്കുശേഷം ജില്ലാന്തര സ്കൂള്‍ മാറ്റത്തിന് അവസരം നല്‍കും. ജൂലായ് 31-ന് ഈ വർഷത്തെ പ്രവേശന നടപടി അവസാനിപ്പിക്കും.

Continue Reading

EDUCATION

പ്ലസ് വണ്‍ ബാച്ചുകള്‍: വിദ്യാഭ്യാസ വിവേചനത്തിനെതിരെ അനിശ്ചിതകാല സത്യാഗ്രവ സമരവുമായി എം.കെ മുനീര്‍ എം.എല്‍.എ

പ്രശ്‌നം രൂക്ഷമായപ്പോൾ മലപ്പുറത്ത് മാത്രം ഏതാനും ബാച്ചുകൾ അനുവദിച്ച് തടിതപ്പുകയാണ് സർക്കാർ ചെയ്തത്.

Published

on

പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന വിവേചനത്തിനെതിരെ അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി ഡോ. എം.കെ മുനീർ എം.എൽ.എ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിദ്യാലയങ്ങളുടെ പടിക്ക് പുറത്ത് നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നം രൂക്ഷമായപ്പോൾ മലപ്പുറത്ത് മാത്രം ഏതാനും ബാച്ചുകൾ അനുവദിച്ച് തടിതപ്പുകയാണ് സർക്കാർ ചെയ്തത്.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്രശ്‌നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് എം.കെ മുനീർ എം.എൽ.എ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുന്നത്. ജൂലൈ 19 വെള്ളിയാഴ്ച വൈകീട്ട് 3.00 മണി മുതൽ കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുമ്പിലാണ് സത്യാഗ്രഹം. കേരളത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.

Continue Reading

Trending