Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യ എയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന്‍ എയുടെ വിജയം

ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.

Published

on

ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരെ പാകിസ്താന്‍ എ എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം നേടി. ഇന്ത്യ ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം പാകിസ്താന്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അതിവേഗം മറികടന്നു.

9.4 ഓവറില്‍ 913 എന്ന മികച്ച നിലയില്‍ നിന്ന് ഇന്ത്യ 136 റണ്‍സിലേക്ക് ചുരുങ്ങുകയായിരുന്നു. വൈഭവ് സൂര്യവന്‍ഷി 45 റണ്‍സുമായി ടോപ് സ്‌കോറര്‍. നമാന്‍ ധിര്‍(35) മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യയെ കുറച്ച് താങ്ങിയത്. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ(5), നേഹല്‍ വധേര(8), അശുതോഷ് ശര്‍മ(0), രമണ്‍ദീപ് സിങ്(11), ഹര്‍ഷ് ദുബെ(19) എന്നിവരെല്ലാം വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ വന്‍തകര്‍ച്ച നേരിട്ടു. പാകിസ്താനായി ഷാഹിദ് അസിസ് മൂന്ന് വിക്കറ്റ് നേടി.

പവര്‍പ്ലേയില്‍ തന്നെ 50 റണ്‍സ് കടന്ന് മികച്ച തുടക്കമാണ് പാകിസ്താന്‍ തീര്‍ത്തത്. മുഹമ്മദ് നമീം(14), യാസിര്‍ ഖാന്‍(11) എന്നിവരെ ഇന്ത്യ പുറത്താക്കിയെങ്കിലും മധ്യനിരയില്‍ മാസ് സദഖത്ത് ഇന്ത്യയ്ക്ക് തിരിച്ചു വരവ് സാധ്യമാക്കാതെ കുത്തനെ മുന്നേറി. 47 പന്തില്‍ 7 ഫോറും 4 സിക്സും ഉള്‍പ്പെടുത്തി 79 റണ്‍സുമായി പുറത്താകാതെ നിന്ന സദഖത്തിന്റെ പ്രകടനമാണ് പാകിസ്താന്‍ ജയത്തിന്റെ അടിത്തറ.

ഇന്ത്യയ്ക്ക് ബൗളിങിലും ബാറ്റിങിലും ചുമതല പിടിക്കാനായില്ലെന്നത് മത്സരം നിര്‍ണയിച്ചു.

 

Continue Reading

Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.

Published

on

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Continue Reading

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

Trending