കോട്ടയം: കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊല ചെയ്യപ്പെട്ട രീതിയില്‍ കണ്ട കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കെവിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം.

മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. എന്നാല്‍ ഈ പരിക്ക് മരണകാരണമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മര്‍ദിച്ച് വെള്ളത്തിലിട്ടതോ അക്രമിസംഘം ഓടിച്ചപ്പോള്‍ വീണതോ ആകാമെന്നാണ് കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരിക അവയവങ്ങളുടെ പരിശോധനക്കു ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ, കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ പിതാവ് ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.