താരങ്ങളുടെ മക്കളും മലയാള സിനിമാ അഭിനയരംഗത്ത് തിളങ്ങുന്ന കാലമാണിത്. മമ്മുട്ടിയുടെ മകന്‍ ദുല്‍ഖറും യുവനിര നായകന്‍മാരില്‍ തിളങ്ങിനില്‍ക്കുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ്. യാത്രകളിലൂടെയും വായനയിലൂടെയും വേറിട്ട ജീവിതരീതി തെരഞ്ഞെടുത്ത പ്രണവിനെപ്പോലെ തനിക്കാകണമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറയുന്നത്.

പ്രണവിനെപ്പോലെയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. പ്രണവ് മോഹന്‍ലാലിനെപ്പോലെ യാത്ര ചെയ്യാനാണ് തിനക്കിഷ്ടം. ഹിമാലയത്തിലേക്ക് യാത്ര പോകാനും മറ്റും പ്രണവ് ചെയ്യുന്നപോലെ ചെയ്യാനും അവന്‍ നടക്കുന്ന പോലെ നടക്കാനും സ്വപ്‌നം കാണുകയാണ് താനെന്നും ദുല്‍ഖര്‍ പറയുന്നു.