Connect with us

india

ബംഗാളില്‍ ബി.ജെ.പി 100 കടന്നാല്‍ ജോലി ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്‍

തൃണമൂലില്‍ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് ആവവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപി ബംഗാളില്‍ അധികാരം നേടുകയാണെങ്കില്‍ ഈ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ജോലി നിര്‍ത്തും. ഐ.പി.എ.സി എന്ന തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കെന്നെ കാണാനില്ല പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ താന്‍ പരാജയപ്പെട്ടിട്ടുണ്ട്.

അവിടെ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളില്‍ എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാള്‍ നഷ്ടപ്പെടുകയാണെങ്കില്‍. താന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂലില്‍ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്‍ നികത്താന്‍ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നല്‍കി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതില്‍ അതിശയപ്പെടാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകള്‍ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവേന്ദു അധികാരിയുടെ ശക്തി എന്താണെന്ന് മെയ് രണ്ടിന് അറിയാം. മമത നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

Published

on

ചണ്ഡീഗഡ്: മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.

സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചുകൂടി.

സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.

പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.

ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Continue Reading

india

MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു.

Published

on

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. അതേസമയം കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു.

കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.

Continue Reading

india

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ

ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

Published

on

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.

Continue Reading

Trending