റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള രണ്ടായിരം നോട്ടുകള്‍ക്ക് മോദി നിരോധിച്ച പഴയ 500, 1000 നോട്ടുകള്‍ക്ക് കാരണമായ അതേ പ്രശ്‌നങ്ങള്‍ വന്നത്താന്‍ സാധ്യതയുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.