kerala

കണ്ണൂരില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

By webdesk17

December 10, 2024

കണ്ണൂരില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. പൊലീസ് അമിതമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ചാണ് ജില്ല ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.

ഇന്നത്തേത് സൂചനാ പണിമുടക്കാണെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.