കോഴിക്കോട്: എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വീണ്ടും പി.എസ് ശ്രീധരന്‍ പിള്ള മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനമായിരുന്ന ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍  ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും പാര്‍ട്ടിക്കകത്തുനിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് അദ്ദേഹം മത്സരത്തിന് തയ്യാറായത്.

തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ച വോട്ട് വിഹിതമാണ് ചതുഷ്‌കോണ മത്സരത്തിലേക്ക് മണ്ഡലം മാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പായതിനാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുന്നണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.