കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് എറണാംകുളം എ.സി.ജെ.എം കോടതി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു
ഉച്ചയോടെയാണ് കോടതിയില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. എന്നാല്‍ അഭിഭാഷകരുടെ പരാതിയെത്തുടര്‍ന്ന് പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കണമെന്നില്ല, അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയാല്‍ മതിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

പോലീസിന്റെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും അറസ്റ്റില്‍ലായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഉച്ചക്ക് ഒന്നേകാലോടെയാണ് പള്‍സര്‍ സുനിയും വിജേഷും കോടതിയിലെത്തിയത്. എന്നാല്‍ കോടതി നടപടികള്‍ നടക്കാത്ത സമയമായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുനിയുമായി അന്വേഷണ സംഘം ആലുവയിലേക്ക് തിരിച്ചിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ പ്രതികളെ ചോദ്യം ചെയ്തുവരികയായിരുന്നു.