ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്റെ അനുയായി അറസ്റ്റില്‍. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍.

ഇന്നലെ രാത്രിയാണ് ഡല്‍ഹി ചെങ്കോട്ടക്കു സമീപത്തുനിന്ന് സജ്ജദ് ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, ജമ്മുകാശ്മീരിലെ ബന്ദിപുരയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ രണ്ടു ഭീകരരെ വധിച്ചു. ഹാജിന്‍ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടം സേന വളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വെടിവയ്പ്പിലാണ് രണ്ടു പേരെ വധിച്ചത്.