പൂനെ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് മടങ്ങിയെത്തി. ഓസ്‌ട്രേിയന്‍ ടീമില്‍ ഉസ്മാന്‍ ഖവാജക്ക് അവസരം ലഭിച്ചില്ല. നാട്ടില്‍ പരാജയമറിയാതെ മുന്നേറുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെയും പരമ്പര വിജയം സാധ്യമെന്നാണ് വിലയിരുത്തലുകള്‍. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.