സിഡ്‌നി: വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്പന്തിന്റെ തകര്‍പ്പന്‍ പ്രകടത്തോടെ ഇന്ത്യ ഓസീസ് മൂന്നാംടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. 407 റണ്‍സ് വിജയലക്ഷവുമായ5ി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് സെഷന്‍കൂടി ശേഷിയ്‌ക്കെ ജയിക്കാന്‍ വേണ്ടത് 135 റണ്‍സ്.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് സെഞ്ചുറിയ്ക്ക് മൂന്ന് റണ്‍സ് അകലെ പുറത്തായി. ചേതേശ്വര്‍ പൂജാര 77 റണ്‍സുമായും റണ്ണൊന്നും എടുക്കാതെ ഹനുമാന്‍ വിഹാരിയുമാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98റണ്‍സ് എന്നനിലയിലാണ് അഞ്ചാംദിനം ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്.

എന്നാല്‍ രണ്ടാം ഓവറില്‍തന്നെ ഉജജ്വലഫോമിലുള്ള രഹാനെയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി.