Connect with us

Culture

നാണക്കേട് ചോദിച്ചുവാങ്ങി ഇന്ത്യ; നാല് വിക്കറ്റ് തോല്‍വി

Published

on

ചണ്ഡിഗര്‍: ഇന്ത്യക്ക് സ്വയം പഴിക്കാം. സുന്ദരമായി ജയിക്കാമായിരുന്ന മൊഹാലി പോരാട്ടത്തില്‍ ഗംഭീരമായി ഇന്ത്യ ഓസീസിന് മുന്നില്‍ നാല് വിക്കറ്റിന് തോറ്റ് കൊടുത്തു. പ്രതികൂല സാഹചര്യത്തിലും ബൗളര്‍മാര്‍ ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞു. നിര്‍ണായക അവസാന ഘട്ടത്തില്‍ ഫീല്‍ഡര്‍മാര്‍ അനായാസം ക്യാച്ചുകള്‍ നിലത്തിട്ടു. വിക്കറ്റിന് പിറകില്‍ മിന്നും ജാഗ്രത പുലര്‍ത്തുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരമെത്തിയ റിഷാഭ് പന്താവട്ടെ സ്‌ക്കൂള്‍ നിലവാരം പോലും കാത്തില്ല. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് ഒമ്പത് വിക്കറ്റിന് 358 റണ്‍സ്. രാത്രിയിലെ മറുപടിയില്‍ പതിമൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയക്കാര്‍ വിജയം നേടി. പരമ്പരയിപ്പോള്‍ 2-2 ല്‍. അവസാന മല്‍സരം 13ന് ഡല്‍ഹിയില്‍. മൂന്ന് ഓസ്‌ട്രേലിയക്കാരുടെ കിടിലന്‍ ബാറ്റിംഗാണ് മൊഹാലി ഗ്യാലറിയെ നിശബ്ദമാക്കിയത്. ഓപ്പണര്‍ ഉസ്മാന്‍ ക്വാജ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അടിപൊളി ബാറ്റിംഗിലുടെ ഇന്ത്യന്‍ ബൗളര്‍മാരെ കശക്കി നേടിയത് 91 റണ്‍സ്. നാലാം നമ്പറില്‍ കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് നേടിയത് 117 റണ്‍സ്. പക്ഷേ ഇതൊന്നുമായിരുന്നില്ല കളിയെ സ്വാധീനിച്ചത്. ആസ്റ്റണ്‍ ടേര്‍ണര്‍ എന്ന 22 കാരന്റെ വെടിക്കെട്ടായിരുന്നു. ഓസ്‌ട്രേലിയക്കാരെ പോലും ആ ഇന്നിംഗ്‌സ് വിസ്മയിപ്പിച്ചു. തന്റെ കന്നി ഏകദിന പരമ്പര കളിക്കുന്ന യുവ താരം 43 പന്തില്‍ പുറത്താവാതെ നേടിയത് 84 റണ്‍സ്. ആറ് കൂറ്റന്‍ സിക്‌സറുകളും അഞ്ച് സുന്ദര ബൗണ്ടറികളും. ടേര്‍ണറായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്.
ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും യഥേഷ്ടം അടി വാങ്ങി. ചാമ്പ്യന്‍ സീമറായ ജസ്പ്രീത് ബുംറ 8.5 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വഴങ്ങിയതാവട്ടെ 63 റണ്‍സും. മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ വഴങ്ങിയത് 67 റണ്‍സ്. ഓസ്‌ട്രേലിയക്കാര്‍ക്ക് റണ്‍സ് വാരിക്കോരി നല്‍കുന്നതില്‍ ഒന്നാമനായത് ഓഫ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍. ഒരു വിക്കറ്റ് നേടാന്‍ 80 റണ്‍സാണ് അദ്ദേഹം നല്‍കിയത്. കേദാര്‍ യാദവ് അഞ്ചോവറില്‍ സമ്മാനിച്ചത് 44 റണ്‍സ്. വിജയ് ശങ്കര്‍ അഞ്ചോവറില്‍ വിട്ടുകൊടുത്തത് 29 റണ്‍സ്.
ബൗളിംഗിനെ ഒരു തരത്തിലും തുണക്കുന്നതായിരുന്നില്ല സാഹചര്യങ്ങള്‍. പക്ഷേ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പലരും അലസരായിരുന്നു. ടേര്‍ണര്‍ കത്തി നില്‍ക്കുമ്പോല്‍ കേദാര്‍ യാദവ് എളുപ്പമുള്ള ക്യാച്ച് നിലത്തിട്ടു. പിറകെ സ്റ്റംമ്പിംഗിന് ലഭിച്ച അവസരം കുട്ടികളെ പോലും നാണിപ്പിക്കും വിധം റിഷാഭ് പന്ത് പാഴാക്കി. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍ ശിഖര്‍ ധവാനും സിറ്റര്‍ നിലത്തിട്ടു. ഇന്ത്യന്‍ ബാറ്റിംഗ് ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയത് 193 റണ്‍സ്. 115 പന്തില്‍ 143 റണ്‍സ് നേടിയ ധവാനായിരുന്നു ഗംഭീര ഫോമില്‍. മൂന്ന് സിക്‌സറും പതിനെട്ട് ബൗണ്ടറികളും ഗബ്ബാറിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. പരമ്പരയില്‍ തപ്പി തടയുകയായിരുന്ന രോഹിത് 92 പന്തില്‍ 95 റണ്‍സ് നേടിയാണ് പുറത്തായത്. ഒന്നാം വിക്കറ്റ് സഖ്യം തകര്‍ന്നത് മുപ്പത്തിയൊന്നാം ഓവറിലായിരുന്നു. അതിന് ശേഷം പക്ഷേ ഇന്ത്യന്‍ റണ്‍നിരക്ക്് കാര്യമായി ഉയര്‍ന്നില്ല. കെ.എല്‍ രാഹുലായിരുന്നു മൂന്നാം നമ്പറില്‍. 26 റണ്‍സ് സമ്പാദ്യം. വിരാത് കോലിക്ക് മിന്നാന്‍ കഴിഞ്ഞില്ല. ഏഴ് റണ്‍സിന് പുറത്ത്. നാല് ബൗണ്ടറികള്‍ പായിച്ച പന്ത് 36 റണ്‍സ് നേടി. അഞ്ച് വിക്കറ്റുമായി പാറ്റ് കമിന്‍സ് ഓസീസ് ബൗണള്‍മാരില്‍ ഒന്നാമനായി. റിച്ചാര്‍ഡ്‌സണ്‍ മൂന്ന് പേരെ പുറത്താക്കി.
പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ ഇന്ത്യയാണ് സ്വന്തമാക്കിയത്. അവസാന രണ്ട് മല്‍സരങ്ങള്‍ ഓസ്‌ട്രേലിയയും വിജയിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലാണ് അവസാന മല്‍സരം. മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ഏകദിനം കൂടിയായിരിക്കും ഡല്‍ഹിയിലേത്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending