Connect with us

Culture

വീണ്ടും മഹേന്ദ്രജാലം; മാന്‍ ഓഫ് ദി സീരീസ്; ഓസീസ് പരമ്പര

Published

on

മെല്‍ബണ്‍:എം.എസ് തന്നെ മഹാന്‍…. ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്‍ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്‍ മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്‍ താരത്തിനൊപ്പം 61 റണ്‍സ് നേടി പുതിയ താരം കേദാര്‍ യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്‍ എന്ന അപൂര്‍വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്‍ സുദീര്‍ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്‍ നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.

ഇന്നലെ പരമ്പര നിര്‍ണയിക്കുന്ന അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്‍ നിന്നും 42 റണ്‍സ് മാത്രം നല്‍കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍ക്ക്് മുന്നില്‍ തല താഴ്ത്തിയ ആതിഥേയര്‍ 230 റണ്‍സാണ് നേടിയത്. 58 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്‍ മറുപടിയില്‍ ഓപ്പണര്‍മാര്‍ പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്‍ന്നു. പുറത്താവാതെ 87 റണ്‍സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്‍ ചാഹല്‍ കളിയിലെ കേമനായി മാറി.

പരമ്പരയില്‍ ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്‍ ആദ്യം വീണത് പരമ്പരയില്‍ കത്തി നില്‍ക്കുന്ന ഷോണ്‍ മാര്‍ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്‍ തന്നെ മാര്‍ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്‍. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്‍സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മുതല്‍ തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്‍ നിന്നായിരുന്നുതുടക്കം. പിറകെ നായകന്‍ ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ക്വാജയും ഷോണ്‍ മാര്‍ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ 28 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി 47 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്‍ ആറോവറില്‍ 23 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

48.4 ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്‍ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്‍സ് നേടിയ കോലി പുറത്തായതോടെ സമ്മര്‍ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്‍ യാദവിനെ സാക്ഷി നിര്‍ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്‍ ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്‍ മിന്നിയത്.

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.

Published

on

തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്

 

Continue Reading

news

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ, പരിശോധിക്കാനൊരുങ്ങി വ്യോമയാനമന്ത്രി

ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്.

ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

പ്രശ്നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങി. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. 10 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഈ സ്ലോട്ട് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കും. ഫെസ്റ്റിവല്‍ സമയത്ത് ഈ തീരുമാനം ഇന്‍ഡിഗോക്ക് വലിയ തിരിച്ചടിയാണ്. പ്രതിസന്ധി ഉണ്ടായതില്‍ സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയും കോടതി വിമര്‍ശിച്ചു.

 

Continue Reading

Trending