Culture
ഡി.വൈ.എഫ്.ഐ നേതാവ് സഹീദ് റൂമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി

ഡി.വൈ.എഫ്.ഐ നേതാവും പ്രാസംഗികനുമായ സഹീദ് റൂമിക്കെതിരെ മീ ടൂ ആരോപണവുമായി മാധ്യമ വിദ്യാര്‍ത്ഥിനി കൂടിയായ യുവതി. പ്രണയം നടിച്ച് തന്നില്‍നിന്ന് ഇയാള്‍ ധാരാളം പണം വാങ്ങിയെന്നും മറ്റൊരാളെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചെന്നും അരുണിമ ജയലക്ഷ്മിയെന്ന യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വര്‍ണ്ണം പണയം വെച്ചിട്ടാണ് പണം നല്‍കിയതെന്നും തിരിച്ചു തരാമെന്നു പറഞ്ഞ് പലപ്പോഴായി പറ്റിച്ചതായും ഒടുവില്‍ ഭാര്യയെ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ കുറച്ച് പണം തന്നതായും യുവതി പറയുന്നു. ചതിച്ചതിനു പുറമെ തന്നെക്കുറിച്ച് സുഹൃത്തുക്കളോട് അപവാദം പ്രചരിപ്പിച്ച കാര്യവും അരുണിമ വിശദീകരിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ലെന്ന് പറഞ്ഞാണ് അരുണിമയുടെ വെളിപ്പെടുത്തല്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച് ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോള്‍ സഹീദ് റൂമി എന്ന പേരില്‍ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ് ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത് ..
ഫാറൂഖ് കോളേജില്‍ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാള്‍ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാള്‍ ജാര്‍ഖണ്ഡിലെ ട്രൈബല്‍ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ എന്റെ ഗോള്‍ഡ് വീട്ടുകാര്‍ അറിയാതെ പണയം വെച്ചാണ് അന്ന് പൈസ കൊടുത്തത് .. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാള്‍ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു.
അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഗോള്‍ഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു . കുത്തബ്ദ്ധീന്‍ അന്‍സാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു .. പക്ഷെ തന്നില്ല.. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാള്‍ വരുത്തിയിരുന്നില്ല..
വളരെ വൈകാതെ അയാള്‍ എന്റെ കൂടെ നില്‍ക്കാന്‍ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ അയാളുമായി വഴക്കിട്ടു .. ഇതെന്തൊരു ശല്യമാണെന്നാണ് അയാള്‍ അന്നവസാനം ഫോണില്‍ പറഞ്ഞത്.. ഒരിക്കല്‍ ആത്മാര്‍ത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനില്‍ നിന്നും ഉണ്ടായത്.
പണയത്തിലായിരുന്ന സ്വര്‍ണ്ണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വര്‍ഷം തന്നെ അയാള്‍ വിവാഹിതനായി.. ഞാന്‍ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാള്‍ എന്നെ ഫേസ്ബുക്കില്‍ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കുറച്ചു പൈസ അക്കൗണ്ടില്‍ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്..
ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേര്‍ത്ത് അവന്‍ തന്നെ അവന്റെ പല ആണ്‍ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാന്‍ പലപ്പോഴായി അറിഞ്ഞു. അവന്‍ എന്നെപ്പറ്റി പറഞ്ഞ കഥകള്‍ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ച് മോശം രീതിയില്‍ അപ്പ്രോച്ച് ചെയ്തു.
ഇപ്പോള്‍ എനിക്ക് ജോലിയുണ്ട് കോഴിക്കോട് ഒരു ആര്‍ട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മുന്നില്‍ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാന്‍ അവന്‍ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊള്‍ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ല.
അരുണിമയുടെ പ്രൊഫൈല്‍: https://www.facebook.com/arunimakp.kp
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും
-
kerala2 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല