Connect with us

Football

ഫിഫ ലോകകപ്പില്‍ നിന്ന് ഖത്തര്‍ പ്രതീക്ഷിക്കുന്നത് 1700 കോടി ഡോളര്‍

ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

അശ്‌റഫ് തൂണേരി

ദോഹ: ലോകകപ്പില്‍ നിന്ന് ലാഭമായി ഏകദേശം 17 ബില്യണ്‍ ഡോളര്‍ (1700 കോടി ഡോളര്‍) ആണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍ പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇതിനര്‍ത്ഥം ഖത്തര്‍ ചെലവിന്റെ ഇരട്ടി വരുമാനം നേടുമെന്നും ടൂര്‍ണമെന്റിനിടയിലും ശേഷവും ഖത്തര്‍ എല്ലാ അര്‍ത്ഥത്തിലും ലോകകപ്പിന്റെ ഫലം കൊയ്യുമെന്നും തന്നെയാണ്.” നാസര്‍ അല്‍ഖാതര്‍ എടുത്തുപറഞ്ഞു.

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാനും ഖത്തറിന്റെ സംസ്‌കാരം അടുത്തറിയാനും ദോഹയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഖത്തറിന് പുറത്ത് നിന്ന് ലോകകപ്പിനെ പിന്തുടരുന്നവരുടെ എണ്ണവും റെക്കോര്‍ഡ് തലത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഫിഫ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള 300 മുതല്‍ വരെ 400 വരെ കോടി ജനങ്ങള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തര്‍ ഫിഫ ലോകകപ്പ് 2022 കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ പൂര്‍ണ്ണസജ്ജമാണ് ഖത്തര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഖത്തറിലെത്തുന്ന വന്‍ജനവിഭാഗങ്ങളെസ്വീകരിക്കാന്‍ ഖത്തര്‍ എത്രത്തോളം തയ്യാറാണെന്നുള്ള ചോദ്യത്തിന് അല്‍ഖാതര്‍ മറുപടി പറഞ്ഞു.

ലോകകപ്പ് വേളയില്‍ പത്തുലക്ഷത്തോളം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള 12,000 പേര്‍ ഉള്‍പ്പെടെയാണിത്. അവര്‍ക്കായി ഖത്തര്‍ കാത്തിരിക്കുകയാണ്. അക്രഡിറ്റഡ് അല്ലാത്ത ചില മാധ്യമ പ്രൊഫഷണലുകളേയും ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന്റെ അനുബന്ധ പരിപാടികള്‍ അവര്‍ കവര്‍ ചെയ്യും. സാമൂഹിക മാധ്യമങ്ങളിലൂടെ പേരെടുത്തവരും പങ്കെടുക്കും. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍മാര്‍ ലോകപ്പിനെത്തുന്നുണ്ടെന്നും അല്‍ഖാതര്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പ്രീക്വാര്‍ട്ടറില്‍ കയറിക്കൂടി ക്രൊയേഷ്യ; പുറത്തായി ബെല്‍ജിയം

സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

Published

on

ദോഹ: അഹമ്മദ് ബിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബെല്‍ജിയത്തിന് വന്‍ ആഘാതം. പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ വിജയം അനിവാര്യമായ മത്സരത്തിലാണ് ക്രൊയേഷ്യയോട് സമനിലക്ക് വഴങ്ങി ബെല്‍ജിയം മുട്ടുകുത്തിയത്. രണ്ടാംപകുതിയില്‍ കളത്തിലിറങ്ങിയ ബെല്‍ജിയത്തിന്റെ സൂപ്പര്‍സ്‌െ്രെടക്കര്‍ റൊമേലു ലുക്കാക്കു നിര്‍ണായക ചാന്‍സുകള്‍ കളഞ്ഞുകുളിച്ചത് ബെല്‍ജിയത്തിന് തിരച്ചടിയായി. സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും കൂടുതല്‍ വാശിയോടെയാണ് പന്തുതട്ടിയത്. ക്രൊയേഷ്യയുടെ പല മിന്നലാക്രമണങ്ങളും ബെല്‍ജിയന്‍ ഗോളി തിബോ കോര്‍ട്ടോ പണിപ്പെട്ട് നിര്‍വീര്യമാക്കുകയായിരുന്നു. ഇരുടീമുകളും പല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ മത്സരത്തിന് അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ അപമാനിതരായാണ് ബെല്‍ജിയത്തിന് മടങ്ങേണ്ടി വന്നു.

Continue Reading

Football

ആതിഥേയരായ ഖത്തറും അതിഥിയായ സെനഗലും ഇന്ന് നേര്‍ക്കുനേര്‍

ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്‌സ് വിശദീകരിക്കുന്നു.

Published

on

ലോകപ്പില്‍ ഇന്ന് മുതല്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മല്‍സരങ്ങള്‍ക്ക് തുടക്കം. ആദ്യ കളികളില്‍ പരാജയപ്പെട്ട ആതിഥേയരായ ഖത്തറിനും അയല്‍ക്കാരായ ഇറാനും ഇന്ന് നിര്‍ണായക മല്‍സരങ്ങള്‍. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താനാവുക.

ദേഹ നഗരമധ്യത്തിലെ അല്‍ തുമാമയില്‍ ഇന്ന് ഖത്തറികള്‍ മുഴുവനെത്തും. സ്വന്തം ടീമിന്റെ രണ്ടാമത് മല്‍സരം, ആദ്യ കളിയില്‍ അല്‍ബൈത്തില്‍ ഇക്വഡോറിന് മുന്നില്‍ രണ്ട് ഗോളിന് തകര്‍ന്നു പോയവര്‍. ആ തോല്‍വി ആതിഥേയര്‍ എന്ന നിലയില്‍ ഖത്തറിന് വലിയ ക്ഷീണമായിരുന്നു. ഇന്ന് രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനെക്കാള്‍ കരുത്തരായ സെനഗലാണ് പ്രതിയോഗികള്‍. പക്ഷേ ഖത്തറികള്‍ കരുതുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സഊദി അറേബ്യയും ജപ്പാനും കരസ്ഥമാക്കിയ വിജയങ്ങള്‍ സ്വന്തം ടീമിന് ഊര്‍ജ്ജമായിട്ടുണ്ടെന്നാണ്.

ഇന്ന് തോറ്റാല്‍ പുറത്താവുമെന്നിരിക്കെ ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്‌സ് വിശദീകരിക്കുന്നു. രാജ്യത്തെ വന്‍കരാ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് അദ്ദേഹം. പക്ഷേ തോറ്റാല്‍ പുറത്താണ്. മൂന്നാം മല്‍സരത്തില്‍ കാര്യമില്ല. സെനഗലും ആദ്യ മല്‍സരം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ അവസാന സമയ ഗോളില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. സാദിയോ മാനേ എന്ന കരുത്തനായ നായകനെ കൂടാതെയാണ് ടീം ഇറങ്ങുന്നത്. പക്ഷേ കോച്ച് അലി സിസേ പതിവ് പോലെ ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്.

Continue Reading

Football

കളിക്കും കയ്യടി: കളികഴിഞ്ഞും കയ്യടി; വേറിട്ട ആഘോഷവുമായി ജപ്പാന്‍

ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം

Published

on

ദോഹ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ നേടിയ അട്ടിമറി വിജയം ജപ്പാനെ ആഹ്ലാദത്തിന്റെ നെറുകയിലെത്തിച്ചു. വിജയം ആരവങ്ങളില്‍ തീര്‍ക്കാതെ വേറിട്ട രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് ജപ്പാന്‍ ആരാധകരും ടീം അംഗങ്ങളും. കളികഴിഞ്ഞ ശേഷം സ്‌റ്റേഡിയത്തിലെയും റൂമിലെയും മാലിന്യങ്ങള്‍ നീക്കിയാണ് ജപ്പാന്‍ വീണ്ടും ലോക കയ്യടി നേടിയിരിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ സമൂഹ മാധ്യമത്തില്‍ ജപ്പാന്‍ ആരാധകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചു. ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പങ്കുവെച്ച വീഡിയോ ദൃശ്യം ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. ഒപ്പം കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹവും.

കഴിഞ്ഞ കളിയില്‍ ആദ്യമായി ജര്‍മനിയെ നേരിട്ട ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ പര്യയായമായി മാറുകയായിരുന്നു. ജര്‍മനിക്കായി ആദ്യ പകുതിയില്‍ എല്‍കെ ഗുണ്ടോഗന്‍ നേടിയ ഗോളില്‍ പിന്നിലായതിന് ശേഷമാണ് ജപ്പാന്‍ ജയം പിടിച്ചെടുത്തത്.

പകരക്കാരായെത്തിയത് റിറ്റ്‌സു ഡോന്‍, തക്കുമ അസാനൊ എന്നിവരാണ് ഗോള്‍ ജപ്പാന് വേണ്ടി സ്‌കോര്‍ ചെയ്തത്. 76ാം മിനുറ്റിലായിരുന്നു റിറ്റ്‌സുവിന്റെ ഗോള്‍. കളിയവസാനിക്കാന്‍ ഏഴ് മിനുറ്റുകള്‍ ബാക്കി നില്‍ക്കെ തക്കുമയും ലക്ഷ്യം കണ്ടു.

പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ജപ്പാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. ജര്‍മന്‍ മുന്നേറ്റനിര 24 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തത്. ജപ്പാന് മടക്കാനായത് 11 എണ്ണവും.

Continue Reading

Trending