ഇന്ന് ഹൈദരബാദില്‍ നടന്ന കോണ്‍ഗ്രസ്സ് റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ശരിക്കും താരം. 60 കിലോമീറ്ററുകളോളം നീണ്ടു നിന്ന വന്‍ദനാവലിയില്‍ രാഹുലിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളും നിറഞ്ഞു നിന്നു. ‘രാഷ്ട്രീയത്തിലെ രാജകുമാരന്‍’, ‘തെലങ്കാനയുടെ മകന്‍’, എന്നും സോണിയയെ ‘തെലങ്കാനയുടെ അമ്മ’ എന്നും വാഴ്ത്തുന്ന പോസ്റ്ററുകളാണ് നിറഞ്ഞു നിന്നത്.