ന്യൂഡല്‍ഹി: സുരേഷ് റെയ്‌നയുടെ ഫീല്‍ഡിങ് ചാരുതയില്‍ ആര്‍ക്കും സംശയമില്ല. ടീം ഇന്ത്യയിലെ മികച്ച ഫീല്‍ഡര്‍ റെയ്‌നയാണെന്ന് ഒരിക്കല്‍ ജോണ്ടി റോണ്ട്‌സ് അഭിപ്രായപ്പെട്ടിരുന്നു.
ബാംഗ്ലൂരില്‍ സമാപിച്ച മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമെ റെയ്‌നയില്‍ നിന്ന് മിന്നും ഫീല്‍ഡിങ് കൂടി കാണുകയുണ്ടായി.

അടിതെറ്റാതെ ബൗണ്ടറി ലൈനിനരികില്‍ സ്റ്റോക്കിനെ പിടികൂടിയാണ് താന്‍ ഫീല്‍ഡിങ്ങില്‍ പിന്നാക്കം പോയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചത്. യൂസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ 16ാം ഓവറിലായിരുന്നു റെയ്‌നയുടെ അത്യുഗ്രന്‍ ഫീല്‍ഡിങ്. 45 പന്തില്‍ 63 റണ്‍സ് നേടി ബാറ്റിങ്ങിലും റെയ്‌ന തിളങ്ങി.  ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററാവാനും റെയ്‌നക്കായി. മോശം ഫോമിന്റെ പേരില്‍ ഏകദിന ടീമില്‍ നിന്ന് റെയ്‌ന പുറത്താണ്.

വീഡിയോ കാണാം…